താമരശ്ശേരി ചുരം റോഡ്: പകല്‍ സമയത്ത് ഗതാഗത നിയന്ത്രണത്തില്‍ ഇളവ്
കോഴിക്കോട്: കാലവര്‍ഷത്തെ തുടര്‍ന്ന് താമരശ്ശേരി ചുരം റോഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് വലിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ്.
നിലവിലുള്ള ഗതാഗത നിയന്ത്രണത്തില്‍ 12 വീല്‍ വരെയുള്ള ലോറികള്‍ക്ക് പകല്‍ സമയത്ത് ഇളവ് അനുവദിക്കുന്നതിന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. കണ്ടയ്‌നര്‍ ലോറികള്‍ക്ക് നിലവിലുള്ള നിരോധനം തുടരും. നിലവില്‍ രാത്രി 11 മുതല്‍ രാവിലെ ആറു മണി വരെയുള്ള ഗതാഗത സംവിധാനത്തിനു പുറമേ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ ചരക്ക് ഗതാഗതം അനുവദിക്കാനും തീരുമാനിച്ചു.
അമിതഭാരം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. പരിശോധന ശക്തമാക്കുന്നതിന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പൊലിസിനും മന്ത്രി നിര്‍ദേശം നല്‍കി. ചുരം റോഡ് പ്രവൃത്തി മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ കലക്ടര്‍ സാംബശിവറാവു, ആര്‍.ടി.ഒ ശശികുമാര്‍, താമരശ്ശേരി ഡിവൈ.എസ്.പി പി. ബിജുരാജ്, ദേശീയപാതാ വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജീനിയര്‍ വിനയ രാജ,് താമരശ്ശേരി തഹസില്‍ദാര്‍ സി. മുഹമദ് റഫീഖ്, ലോറി ഉടമസ്ഥ സംഘം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."