ഡി.വൈ.എഫ്.ഐയുടെ ഊരുവിലക്ക്: അടിയന്തര അനേ്വഷണത്തിന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്
കോട്ടയം: സ്ത്രീകളും കുട്ടികളുമടങ്ങുന്ന കാരള്‍ സംഘത്തിനുനേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ആറ് കുടുംബങ്ങളിലെ 25 പേര്‍ക്ക് പള്ളിയില്‍ അഭയം പ്രാപിക്കേണ്ടണ്ടി വന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
കോട്ടയം കുമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കല്‍ പള്ളിയിലാണ് കുടുംബം കഴിയുന്നത്. സംഭവത്തെ കുറിച്ച് കോട്ടയം ജില്ലാ പൊലിസ് മേധാവിയും ജില്ലാ കലക്ടറും അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു.
പുതുവത്സരത്തിലും ഇവര്‍ക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാനാവാത്ത അവസ്ഥയാണുള്ളത്. ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ച ഊരുവിലക്ക് കാരണമാണ് കുടുംബത്തിന് വീടുകളിലേക്ക് മടങ്ങാന്‍ കഴിയാത്തത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന കാരള്‍ സംഘത്തിനുനേരെ 23ന് രാത്രിയാണ് അക്രമണമുണ്ടണ്ടായത്. സംഘത്തിലുണ്ടണ്ടായിരുന്ന ബി.ടെക് വിദ്യാര്‍ഥിനിക്ക് കല്ലേറില്‍ കണ്ണിന് താഴെ പരുക്കേറ്റു. കാരള്‍ സംഘം രക്ഷപ്പെടാനായി കയറിയ പള്ളിക്ക് നേരെയും ആക്രമണമുണ്ടണ്ടായി.
ഏഴ് യുവാക്കള്‍ അറസ്റ്റിലായെങ്കിലും ജാമ്യംകിട്ടി പുറത്തിറങ്ങി. ഇതോടെ ഭീഷണി കൂടിയെന്ന് പള്ളിയില്‍ താമസിക്കുന്നവര്‍ പറയുന്നു. പള്ളിയിലേക്ക് വരുന്ന വാഹനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടണ്ട്. പരുക്കേറ്റവരെ പള്ളിയില്‍ സന്ദര്‍ശിക്കാനെത്തിയ മുന്‍മുഖ്യമന്ത്രിയെവരെ തടഞ്ഞതായി പരാതിയുണ്ട്. പള്ളിയില്‍ താമസിക്കുന്നവരുടെ സുരക്ഷക്കായി രണ്ടണ്ട് പൊലിസുകാര്‍ കാവലുണ്ടണ്ട്.
ആക്രമിച്ച 12 പേരില്‍ 5 പേരെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."