HOME
DETAILS

അവധി നീട്ടിനല്‍കിയില്ല; ഹജ്ജ് ക്ലറിക്കല്‍ കോഡിനേറ്ററും തിരികെ പോയി

  
backup
January 01 2019 | 19:01 PM

%e0%b4%85%e0%b4%b5%e0%b4%a7%e0%b4%bf-%e0%b4%a8%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

 

കൊണ്ടോട്ടി: നിയമന വിവാദത്തെ തുടര്‍ന്ന് ഹജ്ജ് കമ്മിറ്റി ഓഫിസില്‍നിന്ന് വനിതാ ക്ലാര്‍ക്കിനെ നീക്കിയതിനു പിന്നാലെ സംസ്ഥാന ഹജ്ജ് കോഡിനേറ്റര്‍ സ്ഥാനവും ഒഴിഞ്ഞു കിടക്കുന്നു.
ഹജ്ജ് ക്ലാര്‍ക് കം കോഡിനേറ്റര്‍ സ്ഥാനത്തുണ്ടായിരുന്ന എന്‍.പി ഷാജഹാനാണ് കാലാവധി പുതുക്കി ആവശ്യപ്പെടാതെ പഴയ ജോലിയിലേക്ക് തന്നെ തിരിച്ചുപോയത്. ഇതോടെ നാലു ക്ലാര്‍ക്കുമാരുടെ സേവനം വേണ്ട ഹജ്ജ് ഹൗസില്‍ എണ്ണം രണ്ടായി കുറഞ്ഞു. ഡിസംബര്‍ 31 വരെയായിരുന്നു ഷാജഹാന്റെ കാലാവധി ഉണ്ടായിരുന്നത്. നിലവില്‍ ഒരു മാസമായി ഷാജഹാന്‍ അവധിയിലായിരുന്നു. വീണ്ടും അവധി ആവശ്യപ്പെട്ടതോടെ ഇതിന് സാധ്യമല്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ഷാജഹാന്‍ പഴയ ജോലിയിലേക്ക് തന്നെ തിരികെ പോയി.ഹജ്ജ് നറുക്കെടുപ്പ് ഉള്‍പ്പെടെയുള്ള ഹജ്ജ് തീര്‍ഥാടനത്തിന്റെ പ്രധാന പ്രവൃത്തികള്‍ നടക്കാനിരിക്കെയാണ് ക്ലറിക്കല്‍ കോഡിനേറ്റര്‍ അടക്കം രണ്ടു ജീവനക്കാരുടെ കുറവ് വരുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ സമയത്താണ് ഹജ്ജ് അസി. സെക്രട്ടറി, ഹജ്ജ് കോഡിനേറ്റര്‍ എന്നിവരെ പുതുതായി നിയമിച്ചത്. ദീര്‍ഘകാലം ഹജ്ജ് വളണ്ടിയറായി മക്കയിലും മദീനയിലും സേവനമനുഷ്ഠിച്ചതിനാലാണ് ഹജ്ജ് കോഡിനേറ്റര്‍ സ്ഥാനത്തേക്ക് മൃഗസംരക്ഷണ വകുപ്പില്‍ നിന്നു ഡെപ്യൂട്ടേഷനില്‍ ഷാജഹാനെ നിയമിച്ചിരുന്നത്.
ചട്ടങ്ങള്‍ മറികടന്ന് ഹജ്ജ് കമ്മിറ്റി ഓഫിസില്‍ നിയമിച്ചിരുന്ന വനിതാ ക്ലര്‍ക്കിനെ കഴിഞ്ഞ മാസം നീക്കിയിരുന്നു. ഹജ്ജ് ഹൗസിലെ ക്ലറിക്കല്‍ തസ്തികയിലേക്ക് സര്‍ക്കാര്‍ വകുപ്പില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ ഉദ്യോഗസ്ഥരെ നിയമിക്കുകയാണ് ചട്ടം. എന്നാല്‍ ഇത് മറികടന്ന് അഭിമുഖം നടത്താതെയാണ് വനിതയെ നിയമിച്ചിരുന്നത്. ഇത് വിവാദമായതോടെ തസ്തികയില്‍ നിന്ന് ഇവരെ നീക്കിയിരുന്നു. രണ്ടു തസ്തികയിലെ ഒഴിവും സര്‍ക്കാരില്‍ അറിയിച്ച് നിയമന നടപടി വേഗത്തിലാക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago
No Image

രാഹുല്‍ ഒന്നാം നമ്പര്‍ തീവ്രവാദി; പിടികൂടുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിക്കണമെന്ന് കേന്ദ്രമന്ത്രി

National
  •  3 months ago
No Image

ഫലസ്തീൻ രാഷ്ട്രമില്ലാതെ യുദ്ധാനന്തര ഗാസയ്ക്കുള്ള പദ്ധതിയെ പിന്തുണയ്ക്കാൻ തയ്യാറല്ലെന്ന് യുഎഇ

uae
  •  3 months ago
No Image

പത്ത് മണിക്കൂര്‍ നീണ്ട ദൗത്യം; പേരാമ്പ്രയില്‍ നാട്ടിലിറങ്ങിയ ആനയെ കാടുകയറ്റി

Kerala
  •  3 months ago
No Image

അത്യാധുനിക സാങ്കേതികത ഉപയോ​ഗിച്ച് കഞ്ചാവ് കടത്തിയിരുന്ന സംഘത്തെ പിടികൂടി ദുബൈ കസ്റ്റംസ്

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-15-09-2024

PSC/UPSC
  •  3 months ago
No Image

മിഷേലിന് എന്താണ് സംഭവിച്ചത്; 7 വർഷം കഴിഞ്ഞിട്ടും കുരുക്കഴിയാതെ ദുരൂഹത

Kerala
  •  3 months ago
No Image

ഡാറ്റ റീച്ചാര്‍ജ് ചെയ്ത് മുടിയണ്ട; വീട്ടിലെ വൈഫൈ ഇനി നാട്ടിലും കിട്ടും; 'സര്‍വത്ര' പദ്ധതിയുമായി ബി.എസ്.എന്‍.എല്‍

Kerala
  •  3 months ago
No Image

സഊദി ഫുട്ബോൾ താരത്തിന് ദുബൈയിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരുക്ക്

uae
  •  3 months ago