പുതുവര്‍ഷം: മലയാളി കുടിച്ചുതീര്‍ത്തത് 89 കോടി
തിരുവനന്തപുരം: പുതുവര്‍ഷത്തലേന്ന് സംസ്ഥാനത്ത് ബിവറേജസ് കോര്പറേഷന് വിറ്റഴിച്ചത് 89.12 കോടിയുടെ മദ്യം.
2018നെ അപേക്ഷിച്ച് ഇത്തവണ 16 ശതമാനമാണ് വില്പനയില് വര്‍ധനവുണ്ടായത്. 68.57 കോടിയായിരുന്നു മുന്‍ വര്‍ഷത്തെ വില്പന.
ക്രിസ്മസ്, പുതുവത്സര സീസണ് ആഘോഷിക്കുന്ന ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള 10 ദിവസം വിറ്റഴിച്ചതാകട്ടെ 522.93 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം ഇത് 512.54 കോടി ആയിരുന്നു. മദ്യവില്പനയില് ഏറ്റവും മുന്നിലുള്ളത് തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്ലെറ്റാണ്.
88.01 ലക്ഷം രൂപയുടെ മദ്യം ഇവിടെ വില്പന നടത്തിയപ്പോള്‍ 71.04 ലക്ഷം രൂപയുടെ വില്പന നടന്ന പാലാരിവട്ടം ഔട്ട്ലെറ്റ് രണ്ടാം സ്ഥാനത്തെത്തി.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബിവറേജസ് കോര്പറേഷന് 10.39 കോടി രൂപ കൂടുതല്‍ ലാഭമാണ് ഇത്തവണ ലഭിച്ചത്. ആകെ ലാഭത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ വെറും രണ്ടു ശതമാനത്തിന്റെ വര്‍ധന മാത്രമേയുള്ളൂ. പക്ഷേ, ആഘോഷ ദിവസങ്ങളുടെ തലേന്ന് വിറ്റ മദ്യത്തിന്റെ ആകെ കണക്ക് നോക്കുമ്പോള്‍, അതില്‍ മുന്‍വര്‍ഷത്തേക്കാള്‍ 16 ശതമാനത്തിന്റെ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് നിരീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."