കേരളത്തില്‍ വര്‍ഗീയ രാഷ്ട്രീയം തടയുന്നതില്‍ എന്‍.എസ്.എസ് പങ്ക് നിര്‍ണായകം: മാര്‍ ജോസഫ് പെരുന്തോട്ടം
ചങ്ങനാശേരി: കേരളത്തില്‍ വര്‍ഗീയ രാഷ്ട്രീയം തടയുന്നതില്‍ എന്‍.എസ്.എസിന്റെ പങ്ക് നിര്‍ണായകമെന്ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം. 143-ാമത് മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
കേരള സമൂഹത്തിലെ വലിയപ്രസ്ഥാനമാക്കി എന്‍.എസ്.എസിനെ മാറ്റുവാന്‍ മന്നത്ത് പത്മനാഭനു കഴിഞ്ഞതിനു കാരണം എന്‍.എസ്.എസിന്റെ സ്തംഭങ്ങളായ മതേതരത്വം, സാമൂഹ്യനീതി, ജനാധിപത്യം ഇതിലൂന്നി പ്രവര്‍ത്തിച്ചതിനാലാണ്. കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക രാഷ്ട്രീയ മേഖലകളിലൊക്കെ എന്‍.എസ്.എസിന്റെ സ്വാധീനം എത്തിക്കുവാനും സാംസ്‌കാരിക കേരളത്തെ സൃഷ്ടിക്കുന്ന രീതിയില്‍ മറ്റ് സമുദായത്തോടൊപ്പം നിര്‍ണായക പങ്ക് വഹിക്കാനും കഴിഞ്ഞു. കേരള നവോത്ഥാന ചരിത്രത്തിലെ അവസ്മരണീയ സംഭവങ്ങള്‍ക്കും ധര്‍മസമരങ്ങള്‍ക്കും നേതൃത്വം കൊടുക്കുവാനും സ്വസമുദായത്തെ കാണുന്നതുപോലെ തന്നെ ഇതര മതങ്ങളെയും ചേര്‍ത്തു നടത്തിയ നവോത്ഥാന പ്രവര്‍ത്തനങ്ങളാണ് കേരളത്തിലെ സാമുദായിക സാഹോദര്യം നിലനിര്‍ത്തുന്നതിനും ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എസ്.എസ് പ്രസിഡന്റ് അഡ്വ. പി.എന്‍ നരേന്ദ്രനാഥന്‍നായര്‍ അധ്യക്ഷതവഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."