യുവാക്കളുടെ കുറ്റം എന്തെന്ന് മുഖ്യമന്ത്രി പറയണം: ചെന്നിത്തല
കണ്ണൂര്‍: മാവോവാദിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത കോഴിക്കോട്ടെ യുവാക്കളായ അലനും താഹയും എന്തുകുറ്റമാണു ചെയ്തതെന്നു മുഖ്യമന്ത്രി തുറന്നുപറയണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അമിത് ഷായുടെ നിലപാടല്ല, പിണറായി വിജയന്‍ സ്വീകരിക്കേണ്ടത്.
യുവാക്കള്‍ക്കെതിരേ യു.എ.പി.എ കുറ്റം ചുമത്തിയതു തെറ്റാണെന്നു സി.പി.എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി മുതല്‍ ലോക്കല്‍ സെക്രട്ടറിമാര്‍ വരെ പറയുകയാണ്. താന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ കൊലക്കേസില്‍ പി. ജയരാജനെതിരേ യു.എ.പി.എ ചുമത്തിയപ്പോള്‍ എന്തെല്ലാം കോലാഹലങ്ങളാണ് ഇവിടെ ഉണ്ടാക്കിയത്. പിണറായി സര്‍ക്കാര്‍ ചുമത്തിയാല്‍ നല്ലതും ചെന്നിത്തല ചുമത്തിയാല്‍ ചീത്തയും ആകുന്നത് എങ്ങനെയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ തുടര്‍നടപടി ആലോചിക്കാന്‍ ഇന്നു കൊച്ചിയില്‍ യു.ഡി.എഫ് യോഗം ചേരും. ഗവര്‍ണര്‍ സ്ഥാനംനോക്കി പെരുമാറണം. അദ്ദേഹം സ്ഥാനത്തിന്റെ ഔന്നത്യം ഉയര്‍ത്തിപ്പിടിക്കണം. നിയമസഭ പ്രമേയം പാസാക്കിയതില്‍ തെറ്റില്ല. നിലപാടുള്ള ഗവര്‍ണര്‍മാര്‍ ഇതിനുമുമ്പും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ വിഷയങ്ങളില്‍ അവര്‍ അഭിപ്രായം പറഞ്ഞ ചരിത്രമില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."