HOME
DETAILS

കൊന്നു വരാന്‍ ആഹ്വാനം ചെയ്യുന്ന കലാശാലാ തലവന്‍

  
backup
January 01 2019 | 19:01 PM

suprabhaatham-daily-02-01-2019

 

വിദ്യാര്‍ഥികളെ സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സഹവര്‍തിത്വത്തിന്റെയും പാതയിലൂടെ നയിക്കാന്‍ ബാധ്യതപ്പെട്ടവരാണ് അധ്യാപകര്‍. പരമ്പരാഗതമായി മാതാ പിതാ ഗുരു ദൈവം എന്ന് വിദ്യാര്‍ഥികളെക്കൊണ്ട് ചൊല്ലിപ്പിക്കുന്നത് ഇതിനാലാണ്. എന്നാല്‍, വെറുപ്പിന്റെയും അധമവികാരങ്ങളുടെയും വിഷസഞ്ചികള്‍ സൂക്ഷിക്കുന്ന അധ്യാപകരും നമുക്കിടയില്‍ ഉണ്ടെന്നുള്ളത് ഞെട്ടിപ്പിക്കുന്ന വിവരമാണ്. അവര്‍ മനുഷ്യരെ കൊല്ലാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നു.
യു.പിയിലെ പൂര്‍വാഞ്ചല്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറായ രാജറാം യാദവ് കോളജിലെ ഒരു ചടങ്ങില്‍ പ്രസംഗിച്ച വിഷലിപ്ത വാക്കുകള്‍ ഇതിനകം വ്യാപക പ്രതിഷേധത്തിനിടവരുത്തിയിരിക്കുകയാണ്. ഇത്തരം ആളുകളെയാണ് മുമ്പ് സുകുമാര്‍ അഴീക്കോട് സാക്ഷരരായ രാക്ഷസന്മാര്‍ എന്ന് വിശേഷിപ്പിച്ചത്. അക്ഷരാര്‍ഥത്തില്‍ തന്നെ സാക്ഷരനായ രാക്ഷസനാണ് പൂര്‍വാഞ്ചല്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍.
''നിങ്ങള്‍ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളാണെങ്കില്‍ എന്റെ അടുത്ത് കരഞ്ഞുകൊണ്ട് വരരുത്. ആരെങ്കിലുമായി തല്ലുണ്ടാക്കിയാല്‍ അവരെ അടിക്കുക, പറ്റുമെങ്കില്‍ കൊല്ലുക. ബാക്കി നമുക്ക് കൈകാര്യം ചെയ്യാം'' മുംബൈയിലെ അധോലോക നായകന്റെ വായില്‍നിന്ന് വന്ന വാക്കുകളല്ല ഇത്. പരിഷ്‌കൃതനെന്ന് സമൂഹം തെറ്റിദ്ധരിച്ച വിദ്യാസമ്പന്നനായ ഒരു മനുഷ്യാധമനില്‍ നിന്നാണ് ഈ വാക്കുകള്‍ പുറത്തുവന്നത്. വിദ്യാര്‍ഥികളെ രാഷ്ട്രത്തിനു പ്രയോജനപ്പെടുന്ന വിധം നയിക്കാന്‍ ഉത്തരവാദിത്തമുള്ള ഇത്തരം അധ്യാപകരാണ് ആര്‍.എസ്.എസ് ഉല്‍പന്നങ്ങള്‍. നമ്മുടെ മിക്ക ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെയും തലപ്പത്തെല്ലാം ഇത്തരം ആളുകളാണിപ്പോള്‍. വി.സിയുടെ കോട്ടിട്ട ആര്‍.എസ്.എസുകാരന്റെ വാക്കുകള്‍ കേട്ട് ഇന്ത്യ മാത്രമല്ല ലോകംതന്നെ ഞെട്ടിത്തരിച്ചിരിക്കുകയാണ്. ലോകചരിത്രത്തില്‍ ആദ്യമായിരിക്കും ഒരധ്യാപകന്‍ വിദ്യാര്‍ഥികളെ അപരനെ കൊല്ലാന്‍ ഉപദേശിക്കുന്നത്.
വിവേകമില്ലാത്തവന് വിദ്യാഭ്യാസമുണ്ടായാലും എത്രവേണമെങ്കിലും തരംതാഴാന്‍ കഴിയുമെന്ന് രാജറാം യാദവ് ലോകത്തെ പഠിപ്പിക്കുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്നത് ഇത്തരം ആളുകള്‍ ഭരണകൂടത്തോടൊപ്പം നിന്ന് ഗൂഢാലോചന നടത്തുന്നതിനാലായിരിക്കണം, രാജ്യത്തു നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെല്ലാം ഒരേ സ്വഭാവമാണുള്ളതെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തിയ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം പറയുന്നു.
രാജറാം യാദവ് വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്ത തരത്തിലുള്ള കൊലപാതകം തന്നെയാണ് ഗാസിപൂരില്‍ നടന്നതും. ജനക്കൂട്ടം പൊലിസുകാരനെ കല്ലെറിഞ്ഞു കൊന്നത് ഇവിടെയാണ്. ആര്‍.എസ്.എസുകാര്‍ പൊലിസ് കോണ്‍സ്റ്റബിള്‍ സുരേഷ് വത്സനെ കല്ലെറിഞ്ഞുകൊന്നത് ബി.ജെ.പി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്ന് കുറ്റം ആരോപിക്കപ്പെട്ട യു.പിയിലെ നിഷാദ് വിഭാഗം പറയുന്നു. നിഷാദ് വിഭാഗക്കാര്‍ സംവരണത്തിനു വേണ്ടി നടത്തുന്ന പ്രക്ഷോഭത്തെ തകര്‍ക്കാന്‍ ഉന്നത കുലജാതരായ ആര്‍.എസ്.എസുകാര്‍ നടത്തിയ ആക്രമണമാണ് പൊലിസുകാരന്റെ കൊലയില്‍ അവസാനിച്ചത്.
ഡിസംബറില്‍ രണ്ടാംതവണയാണ് രാജറാം യാദവിന്റെ പ്രദേശത്ത് ആള്‍ക്കൂട്ടം പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ചുകൊലപ്പെടുത്തുന്നത്. പൊലിസ് ഉദ്യോഗസ്ഥരെ ലക്ഷ്യംവച്ചു നടത്തുന്ന ഇത്തരം കൊലപാതകങ്ങള്‍ നീണ്ട ആസൂത്രണത്തെ തുടര്‍ന്നാണ് സംഭവിക്കുന്നത്. ഡിസംബര്‍ ആദ്യം ബുലന്ദ്ശഹറില്‍ ആള്‍ക്കൂട്ടം സുബോധ്കുമാര്‍ എന്ന പൊലിസ് ഓഫിസറെ ബോധപൂര്‍വം ആക്രമിക്കുകയായിരുന്നു. കോടാലികൊണ്ട് വെട്ടിയും കൈവിരല്‍ അറുത്തും അവസാനം തലയ്ക്കു നേരെ നിറയൊഴിച്ചും സംഘ്പരിവാര്‍ പകതീര്‍ക്കുകയായിരുന്നു. യു.പിയില്‍ മുഹമ്മദ് അഖ്‌ലാഖ് വീട്ടില്‍ പശുമാംസം സൂക്ഷിച്ചു എന്നാരോപിച്ച് അയാളെ മര്‍ദിച്ചുകൊന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന പൊലിസ് ഓഫിസറായിരുന്നു സുബോധ് കുമാര്‍.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ നിയമനിര്‍മാണത്തിനു തയാറാണെന്ന് ലോക്‌സഭയില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പ്രഖ്യാപിച്ചിട്ട് ആറു മാസം കഴിഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിതല സമിതി ഉണ്ടാക്കുമെന്നും സമിതി ശുപാര്‍ശകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു സമര്‍പ്പിക്കുമെന്നും പിന്നീടവ നിയമമായി മാറുമെന്നും വീണ്‍വാക്ക് പറഞ്ഞതല്ലാതെ നിയമം ഇതുവരെ നടപ്പിലായിട്ടില്ല.
എന്നാല്‍, മുസ്‌ലിം സ്ത്രീകളുടെ ഉന്നമനത്തിനെന്നു പറഞ്ഞ് മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം നടപ്പാക്കാനാണ് സര്‍ക്കാര്‍ കിണഞ്ഞു ശ്രമിക്കുന്നത്. കഴിഞ്ഞ ജൂലൈ 17നാണ് സുപ്രിംകോടതി ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ പാര്‍ലമെന്റ് നിയമം ഉണ്ടാക്കണമെന്നാവശ്യപ്പെട്ടത്. അതിനെ തുടര്‍ന്നാണ് രാജ്‌നാഥ് സിങിന്റെ നേതൃത്വത്തില്‍ പ്രഹസന സമിതി രൂപീകരിച്ചത്.
സര്‍ക്കാരിന്റെ നിസ്സംഗത ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്. രാജറാം യാദവിനെപ്പോലുള്ളവരെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന ഗൂഢാലോചനയുടെ ഫലമായാണ് രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുന്നതെന്ന്. ഇപ്പോള്‍ അത്തരം കൊലപാതകങ്ങളെ പരസ്യമായി പ്രോത്സാഹിപ്പിക്കാന്‍ രാജറാം യാദവിനെപ്പോലുള്ള വൈസ് ചാന്‍സലര്‍മാര്‍ ധൈര്യം വരുന്നത് അതു സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ആള്‍ക്കൂട്ട കൊലപാതകങ്ങളായതു കൊണ്ടാണ്. അതുകൊണ്ട് തന്നെയാണ് സുബോധ് കുമാറിനെ എറിഞ്ഞുകൊല്ലാന്‍ പ്രേരിപ്പിച്ച യോഗേഷ് രാജും കലുവ എന്നയാളും പുറത്തു വിലസുന്നത്.
നെഞ്ചില്‍ കാളക്കൂട വിഷവുമായി അധ്യാപനത്തിനെത്തുന്ന രാജറാം യാദവിനെപ്പോലുള്ളവര്‍ ഈ രാജ്യത്തെ കലുഷിതമാക്കും. ഇതിനെതിരേ രാജ്യത്തെ മതേതര ജനാധിപത്യ ശക്തികള്‍ ഐക്യപ്പെടുകയല്ലാതെ വേറെ വഴിയില്ല. വെറുപ്പിന്റെ രാഷ്ട്രീയത്തെ മറ്റൊരു വെറുപ്പുകൊണ്ട് പരാജയപ്പെടുത്താനാവില്ല എന്ന ബോധ്യത്തോടെ വേണം ഇത്തരം വൈതാളികര്‍ക്കെതിരേ രാജ്യത്തെ മതനിരപേക്ഷ കക്ഷികള്‍ ഉണരാന്‍. ഫാസിസത്തിന്റെ ഉപാസകരമായ രാജറാം യാദവിനെപ്പോലുള്ളവരെ കാംപസുകളില്‍നിന്ന് പുറന്തള്ളുക തന്നെ വേണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago