ഇശ്റത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസ്: പ്രതിയായ പൊലിസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം
അഹമ്മദാബാദ്: ഇശ്റത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ ഐ.പി.എസ് ഉദ്യോഗസ്ഥന് ജി.എല്‍ സിംഗാളിന് ഗുജറാത്ത് സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്കി. പൊലിസ് ഇന്‍സ്പെക്ടര്‍ ജനറലായാണ് അദ്ദേഹത്തിന് സ്ഥാനക്കയറ്റം നല്‍കിയത്.
2004ല്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 2013ലാണ് അദ്ദേഹത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നത്. തുടര്‍ന്ന് കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ സി.ബി.ഐ കാണിച്ച കാലതാമസത്തെ തുടര്‍ന്ന് അദ്ദേഹത്തിന് കോടതി ജാമ്യം നല്‍കുകയായിരുന്നു. പിന്നീട് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലായി ജോലിയില്‍ വീണ്ടും പ്രവേശിച്ച അദ്ദേഹത്തിന് ഇന്നലെയാണ് ഗുജറാത്ത് സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയത്.
അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത്ഷായുടെ നിര്‍ദേശപ്രകാരമായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സൊഹ്റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ മറ്റൊരു പൊലിസ് ഉദ്യോഗസ്ഥന് വിപുല്‍ അഗര്‍വാളിനും ഗുജറാത്ത് സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്. ഭരണവിഭാഗം അഡീ. പൊലിസ് കമ്മിഷനറായിരുന്ന അദ്ദേഹത്തെയും ഇന്‍സ്പെക്ടര്‍ ജനറലായാണ് നിയമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."