HOME
DETAILS

ഇറക്കുമതി ചെയ്യുന്ന പാം ഓയില്‍ തീരുവ കുറച്ചു

  
backup
January 01 2019 | 19:01 PM

%e0%b4%87%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa%e0%b4%be%e0%b4%82


ന്യൂഡല്‍ഹി: ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പാം ഓയിലിന്റെ ഇറക്കുമതി തീരുവ കുറച്ചു. ശുദ്ധീകരിക്കാത്തതും ശുദ്ധീകരിച്ചതുമായ പാം ഓയിലിന്റെ ഇറക്കുമതി തീരുവ 44 ശതമാനത്തില്‍ നിന്ന് 40 ശതമാനമായിട്ടാണ് കുറച്ചത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡാണ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.
മലേഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ശുദ്ധീകരിച്ച പാം ഓയിലിന്റെ ഇറക്കുമതി തീരുവ നേരത്തെ 54 ശതമാനമായിരുന്നത് പിന്നീട് 44 ശതമാനമാക്കി കുറച്ചിരുന്നു.
ഇതാണ് ഇപ്പോള്‍ വീണ്ടും 40 ശതമാനമാക്കിയത്. ഇന്തോനേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് നേരത്തെ 50 ശതമാനമായിരുന്നു ഇറക്കുമതി തീരുവ ചുമത്തിയിരുന്നത്. ഇത് മലേഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന പാം ഓയിലിന്റെ തീരുവയുമായി ഏകീകരിച്ചാണ് ഇപ്പോള്‍ സര്‍ക്കാര്‍ 40 ശതമാനക്കിയത്. ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന പാം ഓയിലിന്റെ ഏറ്റവും വലിയ ഗുണഭോക്താവാണ് ഇന്ത്യ. ആസിയാന്‍ രാജ്യങ്ങളുമായി ഇന്ത്യ, സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ചതും മലേഷ്യയുമായി സാമ്പത്തിക സഹകരണ കരാറില്‍ ഒപ്പുവച്ചതിന്റെയും അടിസ്ഥാനത്തിലാണ് ഭക്ഷ്യ എണ്ണയുടെ ഇറക്കുമതിയില്‍ ഗണ്യമായ തോതില്‍ തീരുവ കുറക്കാന്‍ തീരുമാനിച്ചത്.
ഇറക്കുമതി തീരുവ കുറച്ചത് ഇന്നലെ മുതല്‍ നടപ്പില്‍ വന്നതായും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചു.
അതേസമയം പാം ഓയില്‍ ഇറക്കുമതി തീരുവ കുറച്ച നടപടി ഇന്ത്യയിലെ ഭക്ഷ്യ എണ്ണ ഉല്‍പാദന മേഖലയ്ക്ക് വലിയ തിരിച്ചടിയായിരിക്കും ഉണ്ടാക്കുക. 10 ലക്ഷത്തിലധികം തൊഴിലാളികളാണ് രാജ്യത്തെ എണ്ണ ഉല്‍പാദന രംഗത്ത് ജോലി ചെയ്യുന്നത്.
ലോകത്തിലെ ഭക്ഷ്യ എണ്ണ ഉല്‍പാദക രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു പിന്നിലുള്ളത്.
ഇന്ത്യയില്‍ 15,000 ഓയില്‍ മില്ലുകളും 711 സംസ്‌കരണ യൂനിറ്റുകളും 264 വനസ്പതി പ്ലാന്റുകളും 1,000 റീഫൈനറികളും പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളില്‍നിന്ന് പാം ഓയില്‍ ഇറക്കുമതി ചെയ്താല്‍ അത് രാജ്യത്തെ ആഭ്യന്തര ഉല്‍പാദനത്തെ സാരമായി ബാധിക്കും.
രാജ്യത്തെ ആവശ്യത്തിന്റെ 40 ശതമാനം മാത്രമേ ഇവിടെ ഉല്‍പാദിപ്പിക്കുന്നുള്ളൂ എന്നാണ് ഇറക്കുമതി തീരുവ കുറച്ചതിനെ ന്യായീകരിച്ചുകൊണ്ട് സര്‍ക്കാര്‍ പറയുന്നത്. ഇതിന്റെ മറപിടിച്ചാണ് കൂടുതല്‍ പാം ഓയില്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം തീരുമാനിച്ചത്.
ഇന്തോനേഷ്യ, വിയറ്റ്‌നാം, തായ്‌ലാന്‍ഡ്, മലേഷ്യ, സിംഗപൂര്‍, ഫിലിപ്പൈന്‍സ്, കംബോഡിയ, ലാവോസ്, മ്യാന്‍മാര്‍ ബ്രൂണെയ്, ലാവോസ് എന്നീ ആസിയാന്‍ രാജ്യങ്ങളിലെ പ്രധാനമായും പാം ഓയില്‍ ഉല്‍പാദകര്‍ മലേഷ്യ, ഇന്തോനേഷ്യ രാജ്യങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ പാം ഓയില്‍ ഉല്‍പാദകരാണ് ഇന്തോനേഷ്യയും മലേഷ്യയും. ഉല്‍പാദിപ്പിക്കുന്ന എണ്ണയില്‍ 55.5 ശതമാനവും ഇന്തോനേഷ്യ കയറ്റുമതി ചെയ്യുമ്പോള്‍ മലേഷ്യ 29 ശതമാനം കയറ്റി അയക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago