പ്രതിഷേധത്തിന്റെ പുതുചരിതം തീര്‍ത്ത് കോഴിക്കോട്ട് മഹാറാലി-വീഡിയോ
ഇ.പി മുഹമ്മദ്
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരേ പ്രതിഷേധത്തിന്റെ വേലിയേറ്റം തീര്‍ത്ത് കോഴിക്കോട്ട് പൗരാവലിയുടെ മഹാറാലി. ഭരണഘടനയെ അട്ടിമറിച്ച് ജനവിരുദ്ധ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഭരണകൂട ശ്രമത്തെ ചെറുത്തുതോല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ച് പതിനായിരങ്ങളാണ് റാലിയില്‍ അണിനിരന്നത്. നാടിന്റെ സമാധാനം തകര്‍ക്കുന്ന നിയമങ്ങള്‍ അംഗീകരിക്കില്ലെന്ന് ഒരേസ്വരത്തില്‍ അവര്‍ പ്രഖ്യാപിച്ചു.
സമൂഹത്തിന്റെ നാനാതുറകളിലുള്ള ആബാലവൃദ്ധം ജനങ്ങള്‍ ദേശീയപതാകയേന്തി പ്രതിഷേധത്തിര തീര്‍ക്കാനെത്തി. വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും സാമൂഹിക, സാംസ്‌കാരികരംഗത്തെ പ്രമുഖരും വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും തൊഴിലാളികളും വ്യാപാരികളും റാലിയില്‍ അണിനിരന്നു.
മത സൗഹാര്‍ദത്തിലും ബഹുസ്വരതയിലും നൂറ്റാണ്ടുകളുടെ പൈതൃകം പേറുന്ന നഗരം മറ്റൊരു ചരിത്രസംഭവത്തിന് കൂടി സാക്ഷിയാവുകയായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ സന്ധിയില്ലാ സമരം ചെയ്ത ധീരദേശാഭിമാനികളുടെ സ്മരണകള്‍ ഇരമ്പുന്ന കടപ്പുറത്തെ രക്തസാക്ഷി മണ്ഡപത്തില്‍ വച്ച് ചരിത്രകാരനും കോഴിക്കോടന്‍ സാംസ്‌കാരിക ഭൂമികയിലെ കാരണവരുമായ ഡോ. എം.ജി.എസ് നാരായണന്‍ റാലിയുടെ ഫല്‍ഗ് ഓഫ് നിര്‍വഹിച്ചു. ബീച്ച് റോഡ് വഴി പഴയ കോര്‍പ്പറേഷന്‍ ഓഫിസിന് മുന്നിലൂടെ സി.എച്ച് മേല്‍പ്പാലവും കടന്ന് റാലി മുതലക്കുളത്ത് സമാപിച്ചു.
[playlist type="video" ids="804399,803854"]
പൗരത്വ ഭേദഗതി നിയമത്തിനെതിരേ പൊരുതുന്ന രാജ്യത്തിന്റെ വിവിധ കോണുകളിലുള്ള പ്രക്ഷോഭകര്‍ക്ക് കോഴിക്കോടന്‍ ജനതയുടെ ഐക്യദാര്‍ഢ്യ പ്രഖ്യാപനം കൂടിയായി മഹാറാലി. പ്രക്ഷോഭങ്ങളെ ചോരയില്‍ മുക്കി കൊല്ലാനുള്ള ഭരണകൂട ഭീകരതക്കെതിരേ ശക്തമായ പ്രതിഷേധവും അമര്‍ഷവുമാണ് റാലിയില്‍ ഉയര്‍ന്നത്.
മതത്തിന്റെ പേരില്‍ വിഭാഗീയത ഉണ്ടാക്കി രാജ്യത്തെ പൗരന്‍മാരെ രണ്ടായി കാണുന്ന കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരേ ശക്തമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. ഭരണഘടനാ വിരുദ്ധവും രാജ്യതാല്‍പര്യത്തിന് വിരുദ്ധവുമായ പൗരത്വ ഭേദഗതി നിയമം ഒരുകാരണവശാലും അംഗീകരിക്കില്ലെന്നും ഇതിനെതിരായ പോരാട്ടത്തില്‍ ഏതറ്റംവരെയും പോകുമെന്നും പ്രതിജ്ഞയെടുത്താണ് കോഴിക്കോട്ടെ പൗരാവലി മടങ്ങിയത്.
എം.പി വീരേന്ദ്രകുമാര്‍ എം.പിയും എഴുത്തുകാരായ യു.എ ഖാദറും യു.കെ കുമാരനും റാലിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തി.
സമാപന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.കെ രാഘവന്‍ എം.പി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഡപ്യൂട്ടി മേയര്‍ മീര ദര്‍ശക്, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സംഘാടകസമിതി വര്‍ക്കിങ് ചെയര്‍മാന്‍ ടി.പി.എം സാഹിര്‍, ജനറല്‍ കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ഹാജി, ഡോ. പി.എ ഫസല്‍ ഗഫൂര്‍, ഡോ. ഹുസൈന്‍ മടവൂര്‍, ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, കെ മോയിന്‍കുട്ടി, എന്‍ അലി അബ്ദുല്ല, അഹമ്മദ് ദേവര്‍കോവില്‍, കെ.സി അബു, നജീബ് കാന്തപുരം, ടി.കെ അബ്ദുല്‍കരീം, എഞ്ചിനീയര്‍ പി മമ്മദ്‌കോയ,
മുന്‍ എം.എല്‍.എ യു.സി രാമന്‍, പി.എം സുരേഷ്ബാബു, തോട്ടത്തില്‍ റഷീദ്, മുക്കം മുഹമ്മദ്, റസാഖ് പാലേരി, സി.പി മുസാഫര്‍ അഹമ്മദ്, എം.കെ പ്രേംനാഥ്, റസാഖ് പാലേരി, സയ്യിദ് സ്വാലിഹ് തങ്ങള്‍, നാസര്‍ സഖാഫി, അബ്ദുസമദ് സഖാഫി, പി.വി മാധവന്‍, പി കിഷന്‍ചന്ദ്, കെ.പി അബൂബക്കര്‍, സി.പി മുസാഫിര്‍ അഹമ്മദ്, എന്‍.സി അബൂബക്കര്‍, അസ്ലം ചെറുവാടി, സി.അബ്ദുറഹ്മാന്‍, ഫൈസല്‍ പൈങ്ങോട്ടായി, പി.കെ നാസര്‍, നജീം പാലക്കണ്ടി, ഡോ പി.സി അന്‍വര്‍, അഡ്വ. ഹനീഫ്, ഇ.വി മുസ്തഫ, നാസര്‍ സഖാഫി, സി.പി.എം സഈദ് അഹമ്മദ്, ഒ.പി അഷ്‌റഫ്, സി.പി ഇഖ്ബാല്‍, പി മമ്മദ്‌കോയ, പി.എം നിയാസ്, കെ.പി ബാബു, കെ. രാമചന്ദ്രന്‍, പി.പി റഹീം, പി.കെ അബ്ദുല്‍ ലതീഫ്, പി.ടി ആസാദ്, സി.മുഹമ്മദ് ആരിഫ്, മുസ്തഫ പാലാഴി, പി.എം അബ്ദുല്‍ കരീം, മേലടി നാരായണന്‍, ഇ.വി.ഉസ്മാന്‍കോയ, പി.ടി.ആസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."