കറുത്ത വസ്ത്രവും കഴുത്തില്‍ തൂക്കി വിദ്യാര്‍ഥി പ്രതിഷേധ റാലി-വീഡിയോ
ടി.സി അജ്മല്‍
കുറ്റ്യാടി: പൗരത്വ നിയമ ഭേദഗതിയടക്കം നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കാനിരിക്കുന്നതും കഴിഞ്ഞ കാലങ്ങളില്‍ നടപ്പാക്കിയതുമായ മുഴുവന്‍ നിയമങ്ങളുടെയും ഭരണ രീതിയുടെയും നേര്‍ചിത്രം പ്രതീക്തമകമായി അവതരിപ്പിച്ച് വിദ്യാര്‍ഥി പ്രതിഷേധ റാലി. കുറ്റ്യാടി യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ വിഢിത്വത്തിനെതിരെയുള്ള ഘോഷയാത്ര (പ്രൊസഷന്‍ എകൈന്‍സ്റ്റ് ഇടിയറ്റിസം) എന്ന പേരില്‍ കറുത്ത വസ്ത്രവും കഴുത്തില്‍ തൂക്കുകയറുമണിഞ്ഞാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം റാലി നടത്തിയത്.
[playlist type="video" ids="804415"]
ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തെ നയിക്കുന്നവര്‍ക്ക് അതിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് കൊണ്ട് ഭരിക്കാന്‍ കഴിയുന്നില്ലെന്നറിയിച്ച് കഴുതയെ മുന്നില്‍ നടത്തിയത് ഭരണ കര്‍ത്താക്കള്‍ക്കെതിരെയുള്ള പ്രതിഷേധമായി. ഇതു കൂടാതെ ഇവരുടെ ഭരണത്തിന് കീഴില്‍ സ്ത്രീകളുടെ സുരക്ഷ, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, കര്‍ഷക ആത്മഹത്യ, വിലക്കയറ്റം, ഇന്ധനവില, ജി.ഡി.പി തകര്‍ച്ച, ദളിത് ആദിവാസി വിഭാഗങ്ങളുടെ സുരക്ഷയില്ലായ്മ, ട്രാന്‍സ് ജന്‍ഡര്‍ ആക്ട്, പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കപ്പെടുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ പ്രതിഷേധ ജ്വാല തന്നെ തീര്‍ത്തു.
പൊതുജനങ്ങളുടെ കഴുത്തില്‍ കുരുക്കിടുന്ന നടപടികളുമായി മുന്നോട്ട് പോകുന്നതിനെ കറുത്ത വസ്ത്രവും കഴുത്തിലെ തൂക്കുകയറും തുറന്നു കൂട്ടി. ഇതിനിടെ സുരക്ഷാ വലയത്തിനുള്ളിലായി വെളുത്ത വസ്ത്രം ധരിച്ച വിദ്യര്‍ഥിനി ഇന്ത്യന്‍ പതാക വഹിച്ചു പോകുന്നത് ഫാസിസത്തിന് ഇന്ത്യയെ തകര്‍ക്കാന്‍ കഴിയില്ലെന്ന സന്ദേശം പകര്‍ന്നു. നൂറു കണക്കിന് വിദ്യാര്‍ഥികളാണ് റാലിയില്‍ അണിനിരന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."