പാക് മോഡലിന്റെ കൊലപാതകം; പ്രതിയായ സഹോദരനെ സഊദി പാകിസ്ഥാന് കൈമാറി
റിയാദ്: പാക്കിസ്ഥാനി മോഡലും നടിയും ഗായികയും സോഷ്യൽ മീഡിയ സെലിബ്രിറ്റിയും ആക്ടിവിസ്റ്റുമായ ഫൗസിയ അസീമിന്റെ കൊലപാതകത്തിലെ പ്രതിയെ സഊദി പാകിസ്ഥാന് കൈമാറി. സഹോദരന്മാർ ഉൾപ്പെട്ട കേസിലെ പ്രതിയായ സഹോദരൻ മുസഫർ ഇഖ്ബാലിനെയാണ് സഊദി ഇന്റർപോൾ പാക്കിസ്ഥാന് കൈമാറിയത്.
ഖൻദീൽ ബലോച് എന്ന പേരിൽ പ്രശസ്‌തയായ 26 കാരിയെ 2016 ജൂലൈ 15 നാണു മുൾട്ടാനിലെ സ്വന്തം വീട്ടിൽ ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പിടിയിലായ മറ്റൊരു സഹോദരൻ മുഹമ്മദ് വസീം ഖാൻ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. വിവാദ വിഷയങ്ങളിലെ ലൈവ് വീഡിയോകളും അപകീർത്തികരമായ സ്വന്തം ഫോട്ടോകളും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തത് കുടുംബത്തിന് മാനഹാനിയുണ്ടാക്കിയതിനാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്നും കുറ്റകൃത്യത്തിൽ ഖേദിക്കുന്നില്ലെന്നും പ്രതി വെളിപ്പെടുത്തിയിരുന്നു.
സഊദി കൈമാറിയ മറ്റൊരു പ്രതിയായ സഹോദരൻ മുസഫർ ഇഖ്ബാൽ സഹോദരിയെ കൊലപ്പെടുത്തുന്നതിന് പ്രേരിപ്പിച്ചു എന്ന ആരോപണമാണ് മുസഫർ നേരിടുന്നത്. സഊദിയിൽ കഴിയുന്ന സഹോദരൻ മുസഫർ ഇഖ്ബാലിന്റെ പ്രേരണയാലാണ് മുഹമ്മദ് വസീം ആണ് ഫൗസിയ അസീമിനെ കൊലപ്പെടുത്തിയത്. കേസിലെ മുഖ്യ പ്രതിയായ മുഹമ്മദ് വസീമിനെ കഴിഞ്ഞ സെപ്റ്റംബറിൽ പാക് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഫൗസിയ അസീമിന്റെ കൊലപാതകത്തിന് മൂന്നു മാസത്തിനു ശേഷം ദുരഭിമാന കൊലകൾ നടത്തുന്നവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം പാക് പാർലമെന്റ് പാസാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."