പ്രവാസി കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി
തിരുവനന്തപുരം : പ്രവാസികളെ ദ്രോഹിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി.
കെ.പി.സി.സി പ്രചാരണ വിഭാഗം ചെയര്മാന് കെ. മുരളീധരന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രവാസി വകുപ്പ് പുനസ്ഥാപിക്കുമെന്നും നിലച്ചുപോയ ക്ഷേമ പദ്ധതികളടക്കംപ്രവാസികള് ഇന്നനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഐസക്ക് തോമസ് അധ്യക്ഷനായി.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ്,മുന്‍.എം.പി പീതാംബര കുറുപ്പ്, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദ്,കോണ്‍ഗ്രസ് നേതാക്കളായ വി.എസ് ഹരീന്ദ്രനാഥ്, കമ്പറ നാരായണന് പ്രവാസി കോണ്‍ഗ്രസ് നേതാക്കളായ ത്രേസ്യ ഡയസ്, അയൂബ്ഖാന്, സജി പോള്‍, ശാമുവേല്കിഴക്കുപുറം , മോനി ജോസഫ്, കുഞ്ഞാവ ഹാജി, കണ്ടിശേരി വിജയന്, ലത്തീഫ് കരുനാഗപ്പള്ളി, മിനിലാല്‍, കുമ്മില്‍ സാലി, മാത്യു പാറക്കല്‍, ഷാഹുല്‍ പണിക്കവീട്ടില്‍ , റസാഖ് മാസ്റ്റര്‍, വിക്ടറി മൊയുതൂട്ടി, കളത്തറ ഷംസുദീന്‍,ഷൗക്കത്തലി, തല്‍ഹത്ത് പൂവച്ചല്‍ , അനില്‍ പാങ്ങോട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."