HOME
DETAILS

ശിവഗിരി തീര്‍ഥാടനം: ശാസ്ത്രസാങ്കേതിക സമ്മേളനവും ആരോഗ്യസമ്മേളനവും നടന്നു

  
backup
January 02 2019 | 03:01 AM

%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%97%e0%b4%bf%e0%b4%b0%e0%b4%bf-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%be%e0%b4%9f%e0%b4%a8%e0%b4%82-%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d

ശിവഗിരി: ആധ്യാത്മികത മാത്രമല്ല ജീവിതത്തിന്റെ സമസ്തമേഖലകളെയും സംബന്ധിക്കുന്നതായിരുന്നു ശ്രീനാരായണഗുരു ദര്‍ശനങ്ങളെന്ന് നാഗാലാന്‍ഡ് ഗവര്‍ണര്‍ പി.ബി ആചാര്യ പറഞ്ഞു. 86-ാമത് ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ച് നടന്ന ശാസ്ത്ര-സാങ്കേതിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയെപ്പോലെ ഇത്രയും മഹാത്മാക്കളും ഗുരുക്കന്‍മാരുമുള്ള മറ്റൊരു രാജ്യമില്ല. എന്നിട്ടും നമ്മള്‍ പലതിന്റെയും പേരില്‍ ഇപ്പോഴും വിഭജിക്കപ്പെട്ടു നില്‍ക്കുകയാണ്. ഇവിടെയാണ് ഗുരുവിന്റെ ദര്‍ശനങ്ങള്‍ നമ്മള്‍ ഉപയോഗപ്പെടുത്തേത്. വിദ്യാഭ്യാസമെന്നത് ഭാഷയല്ല. ഭാഷയിലൂടെ പ്രകടിപ്പിക്കുന്ന ആശയമാണ്. സാമ്പത്തിക അഭിവൃത്തി ഉണ്ടാക്കിത്തരാനുള്ള അറിവ് നല്‍കുന്നതാവണം വിദ്യാഭ്യാസം- പി.ബി. ആചാര്യ പറഞ്ഞു. ആധ്യാത്മികതയില്ലാത്ത മനുഷ്യന്‍ ഒരു രാക്ഷസനെപ്പോലെയാണ്. ഗുരു ചൂണ്ടിക്കാട്ടിയ മേഖലകളിലെ വികാസം മാത്രം ഇന്ത്യയെ സമ്മല്‍സമൃദ്ധമാക്കുമെന്നും നാഗാലാന്‍ഡ് ഗവര്‍ണര്‍ പറഞ്ഞു. ശ്രീനാരായണധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ദാനന്ദ അധ്യക്ഷനായിരുന്നു.
വി.എസ്.എസ്.സി ഡയരക്ടര്‍ എസ്. സോമനാഥ്, ഐ.എം.ജി ഡയരക്ടര്‍ കെ.ജയകുമാര്‍ ഐ.എ.എസ്, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയരക്ടര്‍ കെ.എം. ധരേശന്‍ ഉണ്ണിത്താന്‍, ഡോ.ബി. അശോക് ഐ.എ.എസ്, എം.ജി യൂണിവേഴ്‌സ്റ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റിയന്‍, ബയോ ഇന്‍ഫര്‍മാറ്റിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡയരക്ടര്‍ ഡോ. അച്യുത് ശങ്കര്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഡയരക്ടര്‍ പി. പ്രമോദ് സംസാരിച്ചു. തീര്‍ഥാടന സെക്രട്ടറി സ്വാമി വിശാലാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. ശ്രീനാരായണധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും ട്രഷറര്‍ ശാരദാനന്ദസ്വാമികള്‍ നന്ദിയും പറഞ്ഞു.

ശിവഗിരി: 86-ാമത് ശിവഗിരിതീര്‍ഥാടന േത്താടനുബന്ധിച്ച് ശിവഗിരിയില്‍ ആരോഗ്യസമ്മേളനം നടന്നു. ആരോഗ്യസര്‍വകലാശാല വൈസ്ചാന്‍സിലര്‍ ഡോ.എം.കെ ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് എം.എന്‍ സോമന്‍ അധ്യക്ഷനായിരുന്നു.
ഭൗതികതയും ശരീരശാസ്ത്രവും ആധ്യാത്മികതയെയും സമന്വയിപ്പിക്കാന്‍ ഗുരുവിന് കഴിമെന്ന് എം.കെ ചന്ദ്രശേഖരന്‍ പറഞ്ഞു. കുടുംബവും ശിശുവുമായുള്ള ആരോഗ്യകരമായ ബന്ധം കുട്ടിയുടെ ശാരീരിക-മാനസികാരോഗ്യത്തില്‍ പ്രധാനമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുന്നെും അദ്ദേഹം പറഞ്ഞു. ചരിത്രപരമായി ത്തന്നെ കേരളം ആരോഗ്യരംഗത്ത് മുന്നിലായിരുന്നുവെന്ന് അടൂര്‍ പ്രകാശ് എം.എല്‍.എ പറഞ്ഞു. എങ്കിലും അടുത്തിടെ ചില ആശങ്കകള്‍ പൊങ്ങിവരുന്നു. നിര്‍മാര്‍ജ്ജനം ചെയ്‌തെന്ന് നാം കരുതിയ പലരോഗങ്ങളും മടങ്ങിവരുന്നതായി സൂചനകളുന്നെും അടൂര്‍ പ്രകാശ് പറഞ്ഞു.
ആരോഗ്യമേഖലയില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ക്ക്് പിന്നില്‍ ഗുരുവിന്റെ ആശയങ്ങള്‍ക്ക് വലിയ പങ്കാണുള്ളതെന്ന് സംസ്ഥാന ആസൂത്രണബോര്‍ഡംഗം ബി. ഇക്ബാല്‍ പറഞ്ഞു. ഗുരുവിന്റെ ഉപദേശങ്ങളെയും കാഴ്ചപ്പാടുകളെയും സ്വീകരിച്ചു കൊണ്ട് വര്‍ത്തമാനകാല കേരളം ആരോഗ്യരംഗ ത്ത് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ മറികടക്കാനാവുമെന്നും ഇക്ബാല്‍ പ്രത്യാശിച്ചു. ശുചിത്വത്തിന് ഗുരു വലിയ പ്രധാന്യം നല്‍കി. സാമൂഹികശുചിത്വം നഷ്ടപ്പെട്ടതാണ് പല പകര്‍ച്ചവ്യാധികളും കേരളത്തില്‍ തിരിച്ചു വരുന്നതിന്റെ കാരണമെന്ന് പറഞ്ഞ ഇക്ബാല്‍ സ്ത്രീവിദ്യാഭ്യാസത്തിന് ഗുരു നല്‍കിയ പ്രാധാന്യം കേരള ആരോഗ്യ രംഗത്തിന് അടിത്തറ പാകിയെന്നും കൂട്ടിച്ചേര്‍ത്തു.
സാമൂഹികനീതിവകുപ്പ് സെക്രട്ടറി ബിജുപ്രഭാകര്‍ ഐ.എ.എസ്, കായികയുവജനക്ഷേമ ഡയരക്ടര്‍ സഞ്ജയന്‍കുമാര്‍ ഐ.എഫ്.എസ്, ശുചിത്വമിഷന്‍ ഡയരക്ടര്‍ ഡോ. അജയകുമാര്‍ വര്‍മ്മ, ഡോഎസ്.എസ് ലാല്‍ യു.എസ്.എ സംസാരിച്ചു. പി.കെ സുരേഷ് വൈദ്യര്‍ രചിച്ച നാട്ടറിവും ഔഷധസസ്യവും എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. ശ്രീനാരായണധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാഗതവും ആമേയാനന്ദസ്വാമികള്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago