കാസര്‍കോട്ടുകാര്‍ കൊച്ചിയിലെത്തിയാല്‍ പേടിക്കേണ്ട...
കൊച്ചി: നഗരത്തിലെത്തുന്ന കാസര്‍കോട്ടുകാര്‍ക്ക് ഇനി ആശങ്ക വേണ്ട. അവര്‍ക്ക് താമസസൗകര്യമുള്‍പ്പെടെയുള്ള സഹായങ്ങളൊരുക്കി വേക്ക് എന്ന സംഘടനയുണ്ട്.
എറണാകുളം ജില്ലയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന കാസര്‍കോട്ടുകാര്‍ രൂപംനല്കിയ വെല്‍ഫെയര്‍ അസോസിയേഷന് ഓഫ് കാസര്‍കോട് എറണാകുളം (വേക്ക്) എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് വ്യത്യസ്തമായ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
നിലവില്‍ എറണാകുളം ജില്ലയില്‍ 5000ത്തിലധികം കാസര്കോട്ടുകാരുണ്ട്. സംഘടന ശനിയാഴ്ച രാവിലെ ഒന്‍പതിന് എറണാകുളം ഐ.എം.എ ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാംപ് നടത്തും.
ടി. ജെ വിനോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് സ്വദേശിയായ പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. മൂസക്കുഞ്ഞി, വഖ്ഫ് ബോര്‍ഡ് സി.ഇ.ഒ ബി.എം ജമാല്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാകും.
വേക്ക് പ്രസിഡന്റ് അഷ്റഫ്, ജനറല്‍ സെക്രട്ടറി എം.എം അസ്ലം, അഷ്റഫ്, ഷമീന്‍, അബ്ദുല്‍ കരീം, മുഹമ്മദ് അഷ്റഫ്, നിസാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."