കൊളാവിപ്പാലത്ത് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം
പയ്യോളി: കൊളാവിപ്പാലത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ തള്ളി പുഴയിലിട്ടു. കൊളാവിയില്‍ ലിഷയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഹോണ്ട ആക്ടീവ സ്കൂട്ടറാണ് സമീപത്തെ കോട്ടപ്പുഴയില്‍ തള്ളിയിട്ടത്. ഇന്നലെ രാവിലെയാണ് സ്കൂട്ടര്‍ കാണാതായത് അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോട്ടപ്പുഴയില്‍ സ്കൂട്ടര്‍ കണ്ടെത്തിയത്. ലിഷയും അമ്മയും മാത്രം താമസിക്കുന്ന വീട്ടില്‍ കയറിയാണ് സാമൂഹ്യവിരുദ്ധരുടെ അതിക്രമം. സമീപത്തു കൂടെ കടന്നുപോകുന്ന പുതിയ റോഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജനപ്രതിനിധി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ലിഷ പൊലിസിലും കോടതിയിലും കേസ് നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് അതിക്രമമുണ്ടായത്. പുഴയില്‍നിന്നു ജെ.സി.ബി ഉപയോഗിച്ച് സ്കൂട്ടര്‍ പുറത്തെത്തിച്ചുവെങ്കിലും ഉപ്പു വെള്ളം കയറി നശിച്ച നിലയിലാണ്. പയ്യോളി പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."