HOME
DETAILS

മലബാര്‍ സിമന്റ്‌സിന്റെ ചുണ്ണാമ്പുഖനി 25 ഏക്കറിലധികം വനം ഇല്ലാതായി

  
backup
January 04 2020 | 06:01 AM

%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9a


പാലക്കാട്: മലബാര്‍ സിമന്റ്‌സിന്റെ ചുണ്ണാമ്പ് ഖനിയുടെ പ്രവര്‍ത്തനം മൂലം മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശമായ ഒന്നാംപുഴയുടെ ഉത്ഭവസ്ഥാനത്തെ 25 ഏക്കറിലധികം വനം ഇല്ലാതായി. ഇതോടെ ഒന്നാംപുഴ മണല്‍പ്പരപ്പായി.
25 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ കുടിവെള്ള സ്രോതസും 42,000 ഹെക്ടര്‍ കൃഷിയിടത്തിലേക്ക് വെള്ളവും ലഭിക്കുന്നത് മലമ്പുഴ ഡാമില്‍ നിന്നാണ്. ഇതിനുപുറമെ കഞ്ചിക്കോട് വ്യവസായ മേഖലയിലേക്കുള്ള വെള്ളവും ലഭിക്കുന്നു.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ചുണ്ണാമ്പ് കല്ല് ഖനനത്തിന് ശേഷമുള്ള മാലിന്യ വസ്തുക്കളായ കല്ലും മണ്ണുമൊക്കെ കൂട്ടിയിട്ടതിനാല്‍ വലിയ കുന്ന് ഇവിടെ രൂപപ്പെട്ടിരിക്കുകയാണ്. ഇവിടെയുള്ള മരങ്ങളെല്ലാം ഇതിനടിയിലായി. ഇതോടെ നിത്യഹരിതവനത്തിന്റെ 25 ഏക്കറോളം വരുന്ന ഭാഗം മുഴുവന്‍ നികന്ന നിലയിലാണ്. ഇവിടെ നിന്നാണ് ഒന്നാംപുഴ ഉല്‍ഭവിച്ചിരുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമുണ്ടായ പ്രളയത്തില്‍ ഇവിടെ ഉണ്ടായിരുന്ന കല്ലും മണ്ണും കുത്തിയൊലിച്ച് മലമ്പുഴ ഡാമിനകത്തെത്തി. ചുണ്ണാമ്പു കല്ല് എടുത്തതിനുശേഷം ഓരോ ദിവസവും നൂറും ഇരുന്നൂറും ടിപ്പര്‍ മാലിന്യമാണ് ഇവിടെ നിക്ഷേപിക്കുന്നത്. ഇത് പുഴയെ മണല്‍പ്പരപ്പാക്കി. മഴ പെയ്യുമ്പോള്‍ മാത്രമേ പുഴയില്‍ വെള്ളം ഉണ്ടാവുന്നുള്ളൂവെന്ന് പരിസ്ഥിതിപ്രവര്‍ത്തകനായ മലമ്പുഴ ഗോപാലന്‍ സുപ്രഭാതത്തോട് പറഞ്ഞു. കാല്‍നൂറ്റാണ്ട് മുന്‍പ് ആന, പുലി, കടുവ തുടങ്ങിയ മൃഗങ്ങളൊക്കെ അധിവസിച്ചിരുന്ന പ്രദേശമാണിപ്പോള്‍ മൊട്ടക്കാടായി മാറ്റിയത്. ഇനിയും ഈ അവസ്ഥ തുടര്‍ന്നാല്‍ മലമ്പുഴ ഡാമിലേക്ക് വെള്ളം എത്താത്ത സ്ഥിതിവരും. ഇനിയുമൊരു പ്രളയമുണ്ടായാല്‍ ഖനിയില്‍ നിന്ന് പുറത്തേക്ക് തള്ളിയ കല്ലും മണ്ണും ഒലിച്ചിറങ്ങി ഡാമിന്റെ വൃഷ്ടിപ്രദേശം നികന്നുപോകാനിടയുണ്ട്.വനത്തിനകത്താണ് വാളയാര്‍ ചുണ്ണാമ്പ് ഖനി സ്ഥിതിചെയ്യുന്നത്. ഖനിക്ക് താഴെയുള്ള വനം ഇല്ലാതായതോടെ വന്യമൃഗങ്ങള്‍ ഇപ്പോള്‍ നാട്ടിലിറങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. കുന്നുകൂടിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ നീക്കിയാല്‍ മാത്രമേ പ്രകൃതിദത്ത വനം ഉണ്ടാവുകയുള്ളൂ. ഇപ്പോഴുള്ളവ മുഴുവന്‍ നീക്കണമെങ്കില്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. ചുണ്ണാമ്പ് ഖനനം തടയണമെന്നവശ്യപ്പെട്ട് 10 വര്‍ഷം മുന്‍പ് ജനജാഗ്രതാ സെക്രട്ടറി ഡോ. പി.എസ് പണിക്കര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. 1961-62 കാലത്ത് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തിലാണ് ഒന്നാംപുഴ പ്രദേശത്ത് ചുണ്ണാമ്പുകല്ല് ശേഖരം കണ്ടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മലബാര്‍ സിമന്റ്‌സ് ഖനനം തുടങ്ങിയത്. 1984 ഫെബ്രുവരി രണ്ടിനാണ് ഇത് കമ്മിഷന്‍ ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും 

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago