അധ്യാപകന്റെ സഹായത്താല്‍ അമൃതക്കും ദേവിക്കും തലചായ്ക്കാന്‍ ഇടമായി
ഫറോക്ക്: ഫ്‌ളക്‌സ് മേഞ്ഞ ഷെഡില്‍ അന്തിയുറങ്ങിയിരുന്നു അമൃതക്കും ദേവിക്കും അധ്യാപകന്റെ സഹായത്താല്‍ ഭവനമൊരുങ്ങി. കാഴ്ച ശക്തിയില്ലാത്ത മീഞ്ചന്ത ജി.വി.എച്ച്.എസ്.എസ് അധ്യാപകനും നല്ലളം സ്വദേശിയുമായ പി.ടി.എം മുസ്തഫയാണ് സോഷ്യല്‍ മീഡിയ കൂട്ടായ്മകളെയും സുമനസ്സുകളായ നാട്ടുകാരെയും സംഘടിപ്പിച്ചി വീടൊരുക്കി നല്‍കിയത്. കുടികിടപ്പായി ലഭിച്ച കിട്ടിയ രണ്ട് സെന്റ് ഭൂമിയില്‍ ഫ്‌ളക്‌സ് ഷീറ്റുകള്‍ കൊണ്ടു ഷെഡ് കെട്ടിയാണ് കൂലിവേലക്കാരാനായ അച്ഛനും അമ്മയ്ക്കുമൊപ്പം മീഞ്ചന്ത ജി.വി.എച്ച്.എസ്.എസിലെ ഒന്‍പത്, 10 ക്ലാസ് വിദ്യാര്‍ത്ഥികളായ അമൃതയും കൃഷ്ണയും താമസിച്ചിരുന്നത്. ഹോംവര്‍ക്ക് ചെയ്ത് വരാത്തതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് കുടുംബം ഷെഡില്‍ കഴിയുന്ന വിവരം അറിയുന്നത്. കാറ്റിലും മഴയിലും വീടിന്റെ മേല്‍ക്കൂരയിലെ ഫ്‌ളക്‌സ് പാറിപ്പോയെന്നും പുസ്തകം അപ്പാടെ നനഞ്ഞെന്നും പറഞ്ഞ് ഇവര്‍ സങ്കടപ്പെട്ടതോടെയാണ് അകക്കണ്ണിന്റെ വെളിച്ചത്തില്‍ എല്ലാം മനിസിലാക്കിയ മുസ്തഫ വീട് നിര്‍മിച്ചു നല്‍കാന്‍ സമൂഹത്തിലേക്കിറങ്ങിയത്്.
കലിക്കറ്റ് ബഹ്‌റൈന്‍പ്രവാസി അസോസിയേഷന്‍, മത്തോട്ടം സ്‌കോഷ്, ഒന്നാണ് നമ്മള്‍ വാട്ട്‌സ് അപ്പ് കുറ്റീല്‍ത്താഴം, ഫത്തഹ് ചക്കുംകടവ് തുടങ്ങിയ കാരുണ്യ സംഘടനകള്‍, നാട്ടുകാര്‍, പൂര്‍വ വിദ്യാര്‍ഥികള്‍, പി.ടി.എ എന്നിവരുടെ സഹകരണത്തോടെയാണ് കുട്ടികള്‍ക്കായി വീട് ഒരുക്കിയത്. പി.ടി.എം മുസ്തഫ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. പ്രധാനാധ്യാപിക വി.ജി ജീത ഉദ്ഘാടനം ചെയ്തു. ജെ.ഡി.ടി ഡയരക്ടര്‍ സി.പി കുഞ്ഞി മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് ഉദീഷ് കുമാര്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ നമ്പിടി നാരായണന്‍, നജ്മ , സീനത്ത് എന്നിവരും മുഹമ്മദ് ആസിഫ്, മൊയ്തീന്‍കോയ, പ്രവീണ്‍ കുമാര്‍, എ.അബ്ദുറഹീം ചാലിയം,സലീം മാങ്കാവ്, പി. ദനല്‍ലാല്‍, റഷീദ്, സാദിക് മാത്തോട്ടം, വിനയന്‍, അമൃതകൃഷ്ണ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."