ട്രാഫിക് നിയമം ലംഘിച്ചവര്‍ക്ക് ഇംപൊസിഷന്‍ നല്‍കി പൊലിസ്
ഫറോക്ക് : പുതുവത്സര ദിനത്തില്‍ ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വാഹനമോടിച്ചവര്‍ക്ക് സമ്മാനങ്ങളും ലംഘിച്ചവര്‍ക്ക് എഴുത്ത് ശിക്ഷയും നല്‍കി ഫറോക്ക് പൊലിസ്. അപകട രഹിത പുതുവര്‍ഷമെന്ന സന്ദേശത്തിന്റെ ഭാഗമായി രാമനാട്ടുകര ബസ് സ്റ്റാന്‍ഡിന് മുന്‍വശത്ത് സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയിലാണ് പൊലിസ് വേറീട്ട രീതി സ്വീകരിച്ചത്. ഹെല്‍മെറ്റും സീറ്റ്‌ബെല്‍റ്റും ധരിക്കാതെ വാഹനമോടിച്ച നൂറിലധികം പേര്‍ക്കാണ് പൊലിസ് ഇംപൊസിഷന്‍ ശിക്ഷ നല്‍കിയത്. ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുമെന്ന് അമ്പതിലധികം തവണ എഴുതിച്ചും ബോധവല്‍ക്കരണം നല്‍കിയുമാണ് നിയമ ലംഘകരെ വിട്ടയച്ചത്. രാമനാട്ടുകര റെസ്‌ക്യൂ വളണ്ടിയേഴ്‌സും ഫറോക്ക് ജനമൈത്രി പൊലിസ് സ്‌റ്റേഷനും ചേര്‍ന്നാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. വാഴയില്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എസ്.ഐ എം.കെ അനില്‍കുമാര്‍ അധ്യക്ഷനായി. വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ മണ്ണൊടി രാംദാസ്, എസ്.ഐമാരായ എം.സി ഹരീഷ്, സി.കെ അരവിന്ദന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."