HOME
DETAILS

പൗരത്വ നിയമ ഭേദഗതി പ്രതിഷേധം കടുപ്പിച്ച് യു.ഡി.എഫ്

  
backup
January 04 2020 | 06:01 AM

%e0%b4%aa%e0%b5%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%b5-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%ad%e0%b5%87%e0%b4%a6%e0%b4%97%e0%b4%a4%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf

 

സ്വന്തം ലേഖകന്‍
കൊച്ചി: പൗരത്വ നിയമ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം ശക്തമാക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30ന് ജില്ലാ കേന്ദ്രങ്ങളില്‍ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് ഭരണഘടന സംരക്ഷണാര്‍ഥം മനുഷ്യ ഭൂപടങ്ങള്‍ നിര്‍മിക്കുമെന്ന് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതിന്റെ വിജയപൂര്‍വമുള്ള നടത്തിപ്പിനായി ബെന്നി ബെഹനാന്‍, വി.ഡി സതീശന്‍, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തി.
തുടര്‍ന്നും പ്രക്ഷോഭ പരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും പ്രക്ഷോഭങ്ങളില്‍ രാഷ്ട്രീയ,മത ചിന്തകള്‍ക്കതീതമായി കൂടുതല്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം തലത്തില്‍ യു.ഡി.എഫ് ഭരണഘടനാ സംരക്ഷണ സമിതികള്‍ രൂപീകരിക്കും. മനുഷ്യ ഭൂപടത്തിന്റെ വിജയത്തിനായി ജനുവരി ഏഴിന് അതത് ജില്ലകളില്‍ യു.ഡി.എഫ് യോഗങ്ങള്‍ ചേരും. മുതിര്‍ന്ന നേതാക്കള്‍ വിവിധ ജില്ലകളില്‍ ഈ യോഗങ്ങളില്‍ പങ്കെടുക്കും.
പൗരത്വ വിഷയത്തില്‍ യു.ഡി.എഫ് അതിന്റെതായ രാഷ്ട്രീയ സമരവുമായി മുന്നോട്ടു പോവുമെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ സമരം തീരുമാനിച്ചശേഷമാണ് പ്രതിപക്ഷത്തെ ക്ഷണിച്ചത്. അങ്ങനെയായിരുന്നില്ല വേണ്ടിയിരുന്നത്. മുഖ്യമന്ത്രി എടുക്കുന്ന തീരുമാനത്തിനു പിന്നാലെ പോകലല്ല യു.ഡി.എഫിന്റെ രീതി. സംയുക്ത സമരത്തില്‍നിന്ന് യു.ഡി.എഫ് പിന്നോട്ട് പോകുകയാണോ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന്, യു.ഡി.എഫ് അതിന്റെ പരിപാടികളുമായി മുന്നോട്ട് പോവുകയാണെന്നും ആ തീരുമാനത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ടെന്നുമായിരുന്നു കണ്‍വീനറുടെ മറുപടി.
ഗവര്‍ണര്‍ പദവിയുടെ മാന്യതയും അന്തസും ഉള്‍ക്കൊള്ളാതെ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന പ്രസ്താവനകള്‍ ഭരണഘടനാ പദവി വഹിക്കുന്ന ആളിന് ഭൂഷണമല്ലെന്ന് യു.ഡി.എഫ് യോഗം വിലയിരുത്തി. നിയമസഭയുടെ അവകാശത്തെ പോലും ഗവര്‍ണര്‍ ചോദ്യം ചെയ്യുമ്പോള്‍ മുഖ്യമന്ത്രിയുടെ മൗനത്തില്‍ അത്ഭുതം രേഖപ്പെടുത്തിയ യോഗം അതില്‍ പ്രതിഷേധിക്കുകയും ചെയ്തു.
ഗവര്‍ണറെ നേരില്‍ കണ്ടു മുഖ്യമന്ത്രി പ്രതിഷേധം അറിയിക്കണമെന്ന് യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു. സഭാ നേതാവ് എന്ന നിലയില്‍ മുഖ്യമന്ത്രി ഗവര്‍ണറെ നേരില്‍ക്കണ്ട് പ്രതിഷേധം അറിയിക്കേണ്ടതായിരുന്നു. മുഖ്യമന്ത്രിയുടെ മൗനം മറ്റു പല സൂചനകള്‍ നല്‍കുന്നുവെന്നും അക്കാര്യം താന്‍ പിന്നെ പറയാമെന്നും യു.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു.
ലൈഫ് പദ്ധതിയുടെ കീഴില്‍ കോടികള്‍ ചെലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന സമ്മേളനം ബഹിഷ്‌കരിക്കാനും യു.ഡി.എഫ് തീരുമാനിച്ചു.
ആയിരക്കണക്കിന് വീടുകള്‍ പൂര്‍ത്തീകരിക്കാനിരിക്കെ അഞ്ച് കോടി രൂപ തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് പിരിച്ച് സമ്മേളന മാമാങ്കം നടത്തുന്നത് ധൂര്‍ത്തും അഴിമതിയുമാണെന്ന് യു.ഡി.എഫ് ആരോപിച്ചു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ മാത്രമേ വാര്‍ഡ് പുനര്‍വിഭജനം നടത്താന്‍ പാടുള്ളൂ എന്നും 2020 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരെ മുഴുവന്‍ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.സംസ്ഥാനത്തു വികസന പ്രവര്‍ത്തനങ്ങള്‍ മുരടിപ്പിലാണെന്നും ട്രഷറി നിയന്ത്രണം പിന്‍വലിക്കണമെന്നും ട്രഷറി ബാങ്ക് തീരുമാനം പിന്‍വലിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.
കുട്ടനാട് സീറ്റ് സംബന്ധിച്ച് ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ബെന്നി ബെഹനാന്‍ അറിയിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എം ഹസന്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഡോ.എം.കെ മുനീര്‍, ജോണി നെല്ലൂര്‍, ഷിബു ബേബി ജോണ്‍, സി.പി ജോണ്‍, ജി. ദേവരാജന്‍, വി. റാംമോഹന്‍, മോന്‍സ് ജോസഫ്, സി.എഫ് തോമസ്, ജോയ് എബ്രഹാം, ജോസ് കെ മാണി, റോഷി അഗസ്റ്റിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago