HOME
DETAILS

സൂര്യന്റെ ശബ്ദം ഓം ജപമെന്ന് കിരണ്‍ ബേദി; ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

  
backup
January 04 2020 | 10:01 AM

national-social-media-against-kiran-bedi44

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ വിഢിത്തങ്ങള്‍ ഷെയര്‍ ചെയ്ത് പരിഹാസ്യരായ പ്രമുഖരുടെ കൂട്ടത്തിലേക്ക് പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയും. സേഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോ പങ്കുവെച്ചതാണ് ബേദിക്ക് വിനയായത്.

ഒരു വര്‍ഷത്തോളം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് പഴകിയ നാസയുടെ പേരിലുള്ള ഒരു വ്യാജ വീഡിയോയാണ് ഇവര്‍ ട്വീറ്റ് ചെയ്തത്. നാസ സൂര്യന്റെ ശബ്ദം റെക്കോഡ് ചെയ്‌തെന്നും അത് ഓം എന്നാണെന്നും പറഞ്ഞാണ് അന്ന് ആ വീഡിയോ പ്രചരിച്ചത്. ഈ വീഡിയോ ഇപ്പോള്‍ പങ്കു വച്ച കിരണ്‍, 'സൂര്യന്‍ ഓം എന്നുച്ചരിക്കുന്നത് നാസ റെക്കോര്‍ഡ് ചെയ്തു' എന്ന് തലക്കെട്ടും നല്‍കി.

നേരത്തെ സോളാര്‍ ശബ്ദം റെക്കോര്‍ഡ് ചെയ്തത് നാസ തന്നെ പുറത്തുവിട്ടിരുന്നു. ഒരൊറ്റ ഗൂഗിള്‍ സര്‍ച്ചില്‍ അത് ലഭ്യമാകുമെന്നിരിക്കെയാണ് വ്യാജ വീഡിയോയുമായുള്ള കിരണ്‍ ബേദിയുടെ ട്വീറ്റ്. ഇതോടെ സോഷ്യല്‍ മീഡിയ സജീവമായി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ സത്യാവസ്ഥ തിരക്കാതെ വീഡിയോ പോസ്റ്റ് ചെയ്തതാണ് ചിലര്‍ ചോദ്യം ചെയ്യുന്നത്. സൂര്യന്റെ ശബ്ദം റെക്കോഡ് ചെയ്ത നാസയ്ക്ക് നന്ദി.. ഞങ്ങളുടെ ISRO എന്തു ചെയ്യുകയാണെന്നറിയില്ല എന്നായിരുന്നു മറ്റൊരു കമന്റ്.

 

നാസ പുറത്തുവിട്ട യഥാര്‍ത്ഥ വീഡിയോ കിരണ്‍ ബേദിക്കായി പങ്കുവെച്ചാണ് ചിലര്‍ ട്വീറ്റുമായി എത്തിയത്.

'സൂര്യന്‍ വരെ ഹിന്ദു സംസ്‌ക്കാരം പിന്തുടരുന്നു.. അതില്‍ നമുക്ക് അഭിമാനിക്കാം. മറ്റെല്ലാം സംസ്‌ക്കാരങ്ങളും ഇതിന് മുന്‍പില്‍ നമസ്‌ക്കരിക്കട്ടെ. പക്ഷേ മാഡം താങ്കള്‍ സൂര്യന്‍ ജയ് ശ്രീരാം വിളിക്കുന്നത് കേട്ടില്ലെന്നത് ഉറപ്പല്ലേ' എന്നായിരുന്നു രോഹിത് തയ്യില്‍ എന്നയാള്‍ ട്വിറ്ററില്‍ കുറിച്ചത്.

'കിരണ്‍ ബേദി ഇപ്പൊഴത്തെ പുതുച്ചേരി ഗവര്‍ണറാണ്. മുന്‍ ഐ.പി.എസ് ഓഫീസറാണ്..ഉന്നത വിദ്യാഭ്യാസമുണ്ട്.നിയമത്തില്‍ ബിരുദവും ഐ. ഐ.ടിയില്‍ നിന്ന് പി എച്ച് ഡിയും അടക്കം ബിരുദങ്ങള്‍ കയ്യിലുണ്ട്..പക്ഷേ പറഞ്ഞിട്ടെന്താ കാര്യം?നാസ സൂര്യന്റെ ശബ്ദം റെക്കോഡ് ചെയ്തു. അത് ഓം എന്നാണെന്ന വീഡീയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.ഒരു കാര്യം പറയാന്‍ വിട്ടുപോയി. ആള് ബി.ജെ.പിയാണ്' ഡോ. നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

'കിരണ്‍ ബേദി ഒരു മുന്‍ ഐ പി എസ് ഓഫീസറും ഇപ്പോള്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് ഗവര്‍ണ്ണറുമായ വനിത. റോഡില്‍ നഗ്‌നരായി ഓടുന്ന അക്ഷരാഭ്യാസമില്ലാത്ത ഭക്തരില്‍ പെട്ടവരല്ല എന്ന് വ്യക്തം..!

ഒരു കാലത്ത് ഇന്ത്യ മുഴുവന്‍ ആരാധകര്‍ ഉണ്ടായിരുന്ന വ്യക്തിത്വം. അവരുടെ ഒരു ട്വീറ്റ് ആണ് ഇത്.. വിദ്യാഭ്യാസവും വിവരവും ഉള്ള ഒരു ഐ പി എസ് ഓഫീസര്‍, BJP യില്‍ ചേര്‍ന്നാല്‍, അന്ധഭക്തയായാല്‍ ഇതാണ് പരിണാമം

Note: സൂര്യന്‍ ഇനി എന്തെങ്കിലും മന്ത്രിക്കുന്നുണ്ട് എങ്കില്‍, അത് 'അല്ലാഹു അക്ബര്‍' എന്നായിരിക്കാനെ സാധ്യതയുള്ളൂ എന്ന് വിശ്വസിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതല്ല ഈ പോസ്റ്റ് എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു ' എന്നായിരുന്നു എം.പി സിദ്ദിഖ് എന്നയാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

 

ഐ.പി.എസ് (റിട്ടയേര്‍ഡ്), പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍, ഐ.ഐ.ടി ദില്ലി പൂര്‍വ്വ വിദ്യാര്‍ത്ഥി, മഗ്‌സേസി അവാര്‍ഡ് ജെതാവ്, പക്ഷേ സംഘിയായിപ്പോയി അതുകൊണ്ട് വകതിരിവ് വട്ടപ്പൂജ്യം എന്നാണ് ഷബീര്‍ അലി പരിഹസിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago