തോട്ടംതൊഴിലാളികളുടെ വേതനം; സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണമെന്ന്
കല്‍പ്പറ്റ: കേരളത്തിലെ തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കേണ്ട കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാറിന്റെയും മാനേജ്മെന്റുകളുടെയും നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിംലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയോഗം കുറ്റപ്പെടുത്തി.
തോട്ടം മേഖലയിലെ അടിസ്ഥാന കൂലി 500 രൂപയാക്കുമെന്ന് വാഗ്ദാനം നല്കി അധികാരത്തിലെത്തിയ ഇടതുസര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ അവസാനിപ്പിച്ച് കൂലി വര്‍ധന നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പദ്ധതി ആസൂത്രണ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന തലത്തില്‍ തന്നെ ഏറ്റവും മികച്ച രീതിയില്‍ വയനാട് ജില്ലയെ ഒന്നാം സ്ഥാനത്തെത്തിക്കാന്‍ നേതൃത്വം നല്കിയ ജില്ലാ പഞ്ചായത്ത് ഭരണസമിതിയെ യോഗം അഭിനന്ദിച്ചു. കല്‍പ്പറ്റ മുനിസിപ്പല്‍ മുസ്ലിം ലീഗ് വൈസ്പ്രസിഡന്റ് കെ.പി അബ്ദുറഹിമാന് ഹാജിയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. പ്രസിഡന്റ് പി.പി.എ കരീം അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."