HOME
DETAILS
MAL
അഴുക്കുചാലിന് സ്ലാബില്ല, യാത്രക്കാര്‍ അപകടഭീഷണിയില്‍
backup
June 09 2016 | 09:06 AM
വെട്ടത്തൂര്‍: ഏഴുതലയില് റോഡരികിലുള്ള അഴുക്കുചാല്‍ സ്ലാബിട്ടു മൂടാത്തത് അപകടഭീഷണി ഉയര്‍ത്തുന്നു. ഇരുവശത്തു നിന്നും ഒരേസമയം വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നട യാത്രക്കാര്‍ അഴുക്കുചാലില്‍ വീഴാന്‍ സാധ്യത ഏറെയാണ്. നടപ്പാതയും നിര്‍മ്മിച്ചിട്ടില്ല. അഴുക്കുചാലിന് മുകളില്‍ പുല്ല് നിറഞ്ഞതിനാല്‍ പെട്ടെന്ന് തിരിച്ചറിയാത്തതും പ്രയാസകരമാണ്. തൂതയില്‍ നിന്ന് കരിങ്കല്ലത്താണി വെട്ടത്തൂര്‍ വഴി നിലമ്പൂര്‍, ഊട്ടി തുടങ്ങിയ ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനുള്ള എളുപ്പ വഴിയായതിനാല്‍ ഈ റൂട്ടില്‍ ഗതാഗത തിരക്കും കൂടുതലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."