HOME
DETAILS
MAL
2018ല്‍ നീലഗിരിയിലെ നിരത്തില്‍ പൊലിഞ്ഞത് 28 ജീവനുകള്‍
backup
January 02 2019 | 05:01 AM
ഊട്ടി: 2018ല്‍ നീലഗിരി ജില്ലയിലെ നിരത്തുകളില്‍ പൊലിഞ്ഞത് 28 ജീവനുകള്‍. 200 പേര്‍ക്കാണ് വിവിധ അപകടങ്ങളിലായി പരുക്കേറ്റത്. വാഹനാപകടങ്ങള്‍ വര്‍ധിച്ചതോടെ ജില്ലയിലെ പല റോഡുകളിലും ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. ഗാതഗ നിയമങ്ങള്‍ പാലിക്കാത്തതിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം അറുപത്തിരണ്ടായിരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ചതിന് 977 കേസുകളും മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചതിന് 3,696കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ കേസുകളിലായി 1.60 കോടി രൂപ പിഴ ചുമത്തിയതായും ജില്ലാ പൊലിസ് മേധാവി ഷണ്മുഖ പ്രിയ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."