യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് അന്റോണിയോ ഗുട്ടർസ്
റിയാദ്: ഇറാന്‍ സൈനിക മേധാവിയുടെ കൊലയോടെ ഗള്‍ഫ് മേഖല യുദ്ധഭീതിയുടെ നിഴലില്‍. പുതിയ സംഭവ വികാസങ്ങളോടെ ഗൾഫ് മേഖലയിൽ വീണ്ടും ഒരു യുദ്ധഭീതിയിലായിയിരിക്കുയാണ്. അമേരിക്കൻ നടപടിക്കെതിരെ അതി ശക്തമായി രംഗത്ത് വന്ന ഇറാൻ, തങ്ങളുടെ നേതാവിനെ വക വരുത്തിയ അമേരിക്കൻ നടപടിക്കെതിരെ തിരിച്ചടിക്കൊരുങ്ങുന്നതായാണ് സൂചന.
ഈ നീക്കം മറ്റൊരു ഗൾഫ് യുദ്ധത്തിന് കളമൊരുങ്ങിയേക്കുമെന്നും ഇത് കൂടുതൽ വിനാശം വരുത്തുമെന്നും വിവിധ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. എങ്കിലും മറുപടി നൽകുമെന്ന് തന്നെയാണ് ഇറാൻ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ ഉന്നതാധികാരികൾ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗള്‍ഫ് മേഖലയിലെ യു.എസ് സൈനിക നയതന്ത്ര കേന്ദ്രങ്ങള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. യു.എസിന്റെ അഞ്ചാം കപ്പല്‍ സൈന്യം നിലയുറപ്പിച്ച ബഹറൈന്‍ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിറിയ, ലെബനാന്‍ എന്നിവയോട് ചേര്‍ന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ ഇസ്രായേലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. 3000 സൈനിക ട്രൂപ്പുകളെ കുവൈത്തിലേക്ക് അയക്കാന്‍ അമേരിക്ക ഉത്തരവിട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
കൂടാതെ, യു എസ് വിരുദ്ധ വികാരം ശക്തമായ ഇറാന് പുറമേ ഇറാഖ്, സിറിയ, ലെബനാന്‍ എന്നിവിടങ്ങളിലും അമേരിക്കൻ കേന്ദ്രങ്ങൾക്കെതിരെ ആക്രമണങ്ങൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് സംയമനത്തിനായി വിവിധ നേതാക്കളുടെ ആഹ്വാനം. സംയമനം പാലിക്കാൻ യു എൻ, സഊദിഅറേബ്യ ഉൾപ്പെടെ വിവിധ ലോക നേതാക്കൾ ആഹ്വാനം ചെയ്‌തു. മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടർസ് പറഞ്ഞു. നേതാക്കൾ പരമാവധി സംയമനം പാലിക്കേണ്ട നിമിഷമാണിത്. ലോകത്തിന് ഇനിയൊരു ഗൾഫ് മറ്റൊരു യുദ്ധം താങ്ങാനാവില്ല അദ്ദേഹം പറഞ്ഞു.
പ്രകോപനങ്ങളിൽ നിന്ന് ഇറാൻ വിട്ടുനിൽക്കണമെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മാർക്കോൺ ആവശ്യപ്പെട്ടു. ഇറാഖിലെ സംഭവങ്ങൾ മുമ്പത്തെ തീവ്രവാദ പ്രവർത്തനങ്ങളുടെ ഫലമാണെന്ന് കരുതുന്നതായും സംയമനം പാലിക്കണമെന്നും സഊദി അറേബ്യ വ്യക്തമാക്കി. ഇറാഖിലെ സംഭവങ്ങൾ മുമ്പത്തെ തീവ്രവാദ പ്രവർത്തനങ്ങളുടെ ഫലമാണ്. അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് സഊദി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷയും സ്ഥിരതയും ലോകമെമ്പാടും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനുള്ള ഉത്തരവാദിത്തങ്ങൾ അന്താരാഷ്ട്ര സമൂഹം നിറവേറ്റണമെന്നും സഊദി അറേബ്യാ ആവശ്യപ്പട്ടു. ഇറാഖും സംയമനം പാലിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എല്ലാവരോടും സ്വയം നിയന്ത്രിക്കാൻ ഞങ്ങൾ ആഹ്വാനം ചെയ്യുന്നതായി ഇറാഖ് പ്രസിഡന്റ് ബെർഹാം സ്വാലിഹ് പറഞ്ഞു. അമേരിക്കൻ നടപടിക്കെതിരെ തങ്ങൾ വേണ്ട രീതിയിൽ തിരിച്ചടിക്കുമെന്ന ഇറാൻ മുന്നറിയിപ്പ് നൽകിയത് മേഖലയെ കൂടുതൽ ആശങ്കക്കിടയാക്കിയിട്ടുണ്ട്.
കാര്യങ്ങള്‍ യുദ്ധത്തിലേക്ക് നീങ്ങാതിരിക്കാനുള്ള നയതന്ത്ര നീക്കങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. യുദ്ധം വലിയ നഷ്ടങ്ങളിലേക്ക് നയിക്കുമെന്ന് മിക്ക ഗള്‍ഫ് രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മേഖലയിലെ സമാധാനത്തിന് ലോക രാജ്യങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ സംഘര്‍ഷങ്ങളിലേക്ക് നീങ്ങാതെ വിവേക പൂര്‍ണാമായ രാഷ്ട്രീയപരിഹാരത്തിന് ശ്രമിക്കണെന്ന് യു.എ.ഇ വിദേശകാര്യസഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. യുദ്ധം ഊഹിക്കാന്‍ കഴിയുന്നതിനേക്കാള്‍ വലിയ നഷ്ടമുണ്ടാക്കുമെന്ന് ഖത്തറും, കുവൈത്തും മുന്നറിയിപ്പ് നല്‍കി. സമാധാനത്തിനായി ബഹ്റൈനും അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."