വ്യാപാരിയെ അക്രമിച്ച് പണം കവര്‍ന്ന കേസ്: പ്രതി മുംബൈയില്‍ പിടിയില്‍
കുന്നംകുളം: വൈശേരിയില്‍ വ്യാപാരിയെ ആക്രമിച്ച് പണം കവര്‍ന്ന പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. പഴുന്നാന സ്വദേശി വട്ടപറമ്പില്‍ ശുഹൈബ് (24) ആണ് പിടിയിലായത്. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതി നാട്ടിലേക്ക് വരുന്നതിനായി മുംബൈ എയര്പോര്ട്ടിലെത്തിയതോടെയാണ് പിടിയിലായത്.
2017 ഒക്ടോബര്‍ 10 നായിരുന്നു സംഭവം. കുന്നംകുളത്തെ വ്യാപാരിയായ െൈവശേരി പുലിക്കോട്ടില്‍ ഗാരി വര്‍ഗീസിനെ രാത്രി 11 ഓടെ സ്ഥാപനമടച്ച് പോകും വഴി വൈശേരിയിലെ കുരിശുപള്ളിയില്‍ നേര്ച്ചയിടാന് ഇറങ്ങിയ സമയം ആക്രമിച്ച് ബാഗിലുണ്ടായിരുന്ന ആറര ലക്ഷം രൂപ കവരുകയായിരുന്നു. സംഘത്തിലെ നാല് പ്രതികളില്‍ ഒരാള്‍ അന്ന് പിടിയിലായിരുന്നു. ബാക്കി മൂന്ന് പേരും സംഭവത്തിന് ശേഷം വിദേശത്തേക്ക് കടക്കുകയായിരുന്നു. ഗാരിയുടെ സ്ഥാപനത്തിലെ ജോലിക്കാനായ റാഷിദ് ആയിരുന്നു കവര്‍ച്ച ആസൂത്രണം ചെയ്തത്. പ്രതികള്‍ക്ക് വേണ്ടി പൊലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറപെടുവിച്ചിരുന്നു.
പ്രതിയെ കൊണ്ടുവരുന്നതിന് കുന്നംകുളം പൊലിസ് മുംബൈക്ക് തിരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."