മൂന്ന് മാസങ്ങൾക്കുള്ളിൽ തൊഴിൽ മേഖലയിൽ രണ്ട് പുതിയ പ്രഫഷൻ കൂടി സഊദിവത്ക്കരിക്കുന്നു
ജിദ്ദ: സഊദിയിൽ അടുത്ത മൂന്ന് മാസങ്ങൾക്കുള്ളിൽ തൊഴിൽ മേഖലയിൽ രണ്ട് പുതിയ പ്രഫഷൻ കൂടി സഊദിവത്ക്കരിക്കുമെന്നും മന്ത്രാലയ അണ്ടർ സെക്രട്ടറി ഫഹദ് ബിൻ സൽമാൻ അൽബദ്ദാഹ് പറഞ്ഞു.
എന്നാൽ ഏതെല്ലാം തൊഴിലുകളാണ് മൂന്നു മാസത്തിനിടെ സഊദിവൽക്കരിക്കുകയെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
ഉദ്യോഗാർഥികളുടെ എണ്ണം പരിഗണിച്ച് പ്രത്യേക സമയക്രമമനനുസരിച്ചാണ് ഈ രണ്ടു തൊഴിലുകളും സഊദിവൽക്കരിക്കുക.
ചില തൊഴിൽ മേഖലകളിൽ സഊദിവൽക്കരണത്തിന് നേരിടുന്ന വെല്ലുവിളികൾ നിർണയിച്ച് അവക്ക് പരിഹാരം കാണുന്നതിന് സ്വകാര്യ മേഖലയിലെ പങ്കാളികളുമായി മന്ത്രാലയം സഹകരിച്ചുവരികയാണ്. ഈ തൊഴിലുകളിൽ സഊദി വൽക്കരണ അനുപാതം ഓരോ വർഷവും ഉയർത്തുന്നതിനാണ് മന്ത്രാലയം ശ്രമിക്കുന്നത്. മികച്ച തൊഴിലുകൾ പടിപടിയായി പൂർണമായും സഊദിവൽക്കരിക്കാനാണ് ശ്രമം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്വദേശി ഉദ്യോഗാർഥികളിൽ 80 ശതമാനത്തോളവും വനിതകളാണെന്നും ഫഹദ് ബിൻ സൽമാൻ അൽബദ്ദാഹ് പറഞ്ഞു.
ഡെന്റൽ മെഡിസിൻ മേഖലയിൽ രണ്ടു ഘട്ടമായി 55 ശതമാനം സഊദിവൽക്കരണം നടപ്പാക്കുന്നതിന് അടുത്തിടെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. 2020 മാർച്ച് 25 മുതൽ 25 ശതമാനവും രണ്ടാം ഘട്ടത്തിൽ 2021 മാർച്ച് 14 മുതൽ 30 ശതമാനവും സഊദിവൽക്കരണമാണ് സ്ഥാപനങ്ങൾ പാലിക്കേണ്ടത്. മൂന്നും അതിൽ കൂടുതലും വിദേശ ദന്ത ഡോക്ടർമാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് പുതിയ തീരുമാനം ബാധകം.
ഡെന്റൽ മെഡിസിൻ മേഖലയിലെ എട്ടു തൊഴിലുകൾക്ക് സഊദിവൽക്കരണ തീരുമാനം ബാധകമാണ്. ജനറൽ ഹെൽത്ത് ഡെന്റിസ്റ്റ്, ഓറൽ ആന്റ് ഡെന്റൽ സർജറി കസൾട്ടന്റ്, ജനറൽ ഹെൽത്ത് ഡെന്റൽ കസൾട്ടന്റ്, ഡെന്റൽ കസൾട്ടന്റ്, ഓർത്തോഡോന്റിക്‌സ് സ്‌പെഷ്യലിസ്റ്റ്, ഓറൽ ആന്റ് ഡെന്റൽ സർജറി സ്‌പെഷ്യലിസ്റ്റ്, ജനറൽ ഡെന്റിസ്റ്റ്, ഡെന്റിസ്റ്റ് എന്നീ എട്ടു വിഭാഗം തൊഴിലുകൾക്കാണ് സഊദിവൽക്കരണ തീരുമാനം ബാധകം.
മെഡിക്കൽ സെന്ററുകൾ, മെഡിക്കൽ കമ്പനികൾ, ആശുപത്രികൾ, ഇൻഷുറൻസ് കമ്പനികൾ, മരുന്ന് കമ്പനികൾ, മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതിക്കാരും വിതരണക്കാരും, ഡെന്റൽ മെഡിസിൻ ഉപകരണങ്ങളുടെ ഇറക്കുമതിക്കാരും വിതരണക്കാരും, മെഡിക്കൽ സപ്ലൈസ് കമ്പനികൾ എന്നിവ അടക്കം ദന്ത ഡോക്ടർമാരെ ജോലിക്കു വെക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും.
സഊദി വൽക്കരണ തീരുമാനം ബാധകമാണ്. മൂന്നിൽ കുറവ് ഡെന്റൽ ഡോക്ടർമാരുള്ള സ്ഥാപനങ്ങൾക്ക്
സഊദിവൽക്കരണ തീരുമാനം ബാധകമല്ല. ദന്ത ഡോക്ടർ മേഖലയിൽ നിശ്ചിത ശതമാനം സഊദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."