വനിതാ മതില്‍; വര്‍ഗീയ മതില്‍ പ്രചരണം ജനം തള്ളിയെന്ന്: മന്ത്രി കെ. രാജു
കായങ്കുളം: വനിതാ മതില്‍ ചരിത്രത്തില്‍ ഇടംപിടിച്ചെന്ന് വനം മന്ത്രി കെ. രാജു. കായംകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപം വനിതാ മതില്‍ സംഘടിപ്പിച്ചതിനു ശേഷം നടന്ന യോഗം ഉദഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വര്‍ഗീയ മതില്‍ എന്ന പ്രചാരണം അഴിച്ചുവിട്ട് വനിതാ മതിലിനെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള ചുട്ട മറപടിയാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഉയര്‍ന്ന വനിതാ മതിലിലെ പങ്കാളിത്തം. ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഉള്‍പ്പെടെ അണിനിരന്ന വനിതാ മതില്‍ ഭരണഘടന മൂല്യങ്ങള്‍ തകര്‍ക്കുന്നതിന് എതിരെയുള്ള സ്ത്രീകളുടെ താക്കീതായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.
ഐതീഹാസികമായ പോരാട്ടങ്ങളിലൂടെ കേരളം നേടിയെടുത്ത നവോഥാന മൂല്യങ്ങളെ ഇല്ലാതാക്കി ഇരുണ്ട യുഗത്തിലേക്ക് നമ്മെ കൈപിടിച്ച് നടത്താനുള്ള ചിലരുടെ ഗൂഢശ്രമങ്ങള്‍ക്കെതിരേയുള്ള മുന്നേറ്റത്തിന്റെ തുടക്കമാണ് വനിതാ മതില്‍. ഇത്തരം ശ്രമങ്ങള്‍ക്കെതിരേയുള്ള സ്ത്രീകളുടെ രോഷം വനിത മതിലിനോട് അനുബന്ധിച്ചു നടന്ന പ്രതിജ്ഞയിലൂടെ അവര്‍ ഉച്ചത്തില്‍ പ്രകടിപ്പിച്ചു. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യത തകിടം മറിക്കാനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവില്‍ ഇറക്കാന്‍ ചിലര്‍ ശ്രമിച്ചത്. ഇതിനെ കൂട്ടായ പരിശ്രമത്തിലൂടെ പരാജയപ്പെടുത്തേണ്ടത് കേരളം നേടിയെടുത്ത പുരോഗമനം നിലനിര്‍ത്തുന്നതിനും കൂടുതല്‍ മുന്നേറ്റം കൈവരിക്കുന്നതിനും അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. നവോഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ എക്കാലത്തും സ്ത്രീകള്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് ചടങ്ങില്‍ സ്വാഗതം ആശംസിച്ച യു. പ്രതിഭ എം.എല്‍.എ പറഞ്ഞു.
യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, മുന്‍ എംപി സ്‌കറിയാ തോമസ്, പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ഡയരക്ടറും സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ എ.പി ജയന്‍, കായംകുളം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പ്രദീപ് ലാല്‍, എല്‍.ജെ.ഡി പ്രസിഡന്റ് ഷേയ്ക് പി ഹാരീസ്, ജെ.ഡി.എസ് പ്രതിനിധി ഹരികുമാര്‍, വിശ്വകര്‍മ്മ സഭ പ്രസിഡന്റ് രവീന്ദ്രന്‍, എസ്.എന്‍.ഡി.പി നേതാക്കളായ രജി, സുധീര്‍, പുതുപ്പള്ളി രാഘവന്റെ മകള്‍ ഷീല രാഘവന്‍, പ്രഭ വി. മറ്റപ്പള്ളി, എസ്. ഷാജഹാന്‍, പി.ഒ. എബ്രഹാം, കെ.പി. രാമകൃഷ്ണന്‍, യാക്കോബായ സഭയിലെ വൈദികര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."