ഫാസിസ്റ്റ് ശക്തികള്‍ക്കുള്ള മറുപടി: ഡോ. ഗീവര്‍ഗീസ് മാര്‍ മെത്രാപ്പൊലീത്ത
കായങ്കുളം: കേരളത്തെ പിന്നോട്ടടിക്കാനുള്ള സവര്‍ണ ഫാസിസ്റ്റ് ശക്തികളുടെ പിന്തിരിപ്പന്‍ നടപടികള്‍ക്കെതിരേയുള്ള ഉറച്ച മറുപടിയാണ് വനിതാ മതിലെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത. നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും യാക്കോബായ സഭയുടെ പരിപൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കായംകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനു സമീപം ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രാഹ്മണ്യത്തിന്റെയും ആണ്‍കോയ്മയുടെയും മതിലുകള്‍ മറികടന്നാണ് കേരളീയ സമൂഹം പുരോഗതിയിലേക്ക് എത്തിയത്. ഇത്തരത്തില്‍ നവോത്ഥാന നായകരുടെ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളും ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ജാതീയതയും സവര്‍ണ ഫാസിസവും സമൂഹത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് നടക്കുന്ന ശ്രമങ്ങളെ പ്രതിരോധിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.സ്ത്രീകള്‍ സമൂഹത്തിന്റെ ചാലക ശക്തികളാണ്. ഭരണഘടനാ ശില്‍പ്പിയായ അംബേദ്കര്‍ ദീര്‍ഘവീക്ഷണത്തോടെ തയാറാക്കിയ ഭരണഘടനയില്‍ എല്ലാവര്‍ക്കും തുല്യത ലഭ്യമാക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇത്തരത്തില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളെ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഇപ്പോള്‍ ഉണ്ടാകുന്നു. ഇതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ ആര്‍ജവമുള്ള ഒരു മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് മെത്രാപൊലീത്ത ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."