യു.ഡി.എഫ് ഭരണകാലത്ത് നായന്‍മാര്‍ താക്കോല്‍സ്ഥാനം കൈക്കലാക്കി: വെള്ളാപ്പളളി
മണ്ണഞ്ചേരി: യു.ഡി.എഫ് ഭരണകാലത്ത് ഭൂരിപക്ഷ സമൂദായങ്ങളുടെ ഐക്യം കെട്ടിപ്പടുത്ത് നായന്‍മാര്‍ താക്കോല്‍സ്ഥാനം കൈക്കലാക്കിയതായി വെള്ളാപ്പളളി നടേശന്‍. വനിതാമതിലിനോടനുബന്ധിച്ച് സംഘാടകസമിതി പാതിരപ്പള്ളിയില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തലയ്ക്ക് അഭ്യന്തരമന്ത്രി സ്ഥാനം ഇങ്ങനെയാണ് ലഭിച്ചത്. ഭൂരിപക്ഷ സമൂദായങ്ങളുടെ ഐക്യപ്പെടല്‍ പാവം ഉമ്മന്‍ചാണ്ടിക്ക് തലവേദനയുണ്ടാക്കി. കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ നിറഞ്ഞുനിരന്ന വനിതാമതില്‍ ചെത്തുകാരനെന്ന് ആക്ഷേപിച്ച പിണറായിയുടെ വിജയമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അയ്യപ്പജ്യോതിയില്‍ അണിനിരന്ന എസ്.എന്‍.ഡി.പിക്കാര്‍ ചതിയന്‍മാരാണ്. ജാതിയില്‍ പതിനൊന്ന് ശതമാനം മാത്രമായ നായരും മൂന്നുശതമാനക്കാരായ ബ്രാഹ്മണരും ചേര്‍ന്ന് ദേവസ്വം ബോര്‍ഡിലെ 96 ശതമാനം തസ്തികകളും അടക്കി വാഴുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.ഗുരുവായൂര്‍ ദേവസ്വംബോര്‍ഡില്‍ ആനപിണ്ഡം വാരാന്‍ പോലും ഈഴവാദി പിന്നോക്കക്കാരില്ലെന്നും നടേശന്‍ പറഞ്ഞു. കേരളത്തിലെ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ ഉപദേശകസമിതി സവര്‍ണര്‍ പിടിച്ചടക്കിയിരിക്കുകയാണെന്നും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി. ആര്യനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീനാ സനല്‍കുമാര്‍ അധ്യക്ഷത വഹിച്ചു എ.ശിവരാജന്‍, പി.വി സത്യനേശന്‍, കെ.ഡി മഹിന്ദ്രന്‍, എന്‍.എസ് ജോര്‍ജ്ജ്, കെ.എന്‍ പ്രേമാന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."