പുതുവര്‍ഷത്തില്‍ കുരുന്നുകള്‍ക്ക് മുത്തശ്ശിമാരുടെ ഇമ്മിണി ബല്യ സമ്മാനം
ഹരിപ്പാട്: കുരുന്നുകള്‍ക്ക് പുതുവര്‍ഷത്തില്‍ സമ്മാനമൊരുക്കി മുത്തശ്ശിമാര്‍. ചെറുതന ആനാരി പുതുശേരി എല്‍.പി.എസ് പുനര്‍നിര്‍മിക്കുന്നത് അറിഞ്ഞ ഗാന്ധിഭവന് സ്നേഹവീട്ടിലെ അമ്മമാരാണ് കുഞ്ഞുങ്ങള്‍ക്ക് പുതുവര്‍ഷ സമ്മാനമായി കടന്നു വന്നത്. ഗാന്ധിഭവന് സ്നേഹവീട് കുടുംബാംഗങ്ങളുടെ കൂട്ടായ്മയായ സ്നേഹവീട് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സഹായം നല്‍കിയത്.
ചവിട്ടികളും പേപ്പര്‍ കവറുകളും സോപ്പു പൊടിയും നിര്‍മിച്ച് കിട്ടുന്ന ചെറിയ തുകകള്‍ സമാഹരിച്ചു കൂട്ടിയ 3001 രൂപയാണ് ആദ്യ ഘട്ടമായി നല്‍കിയത്. തുടര്‍ന്നും സഹായം നല്‍കുമെന്ന് അമ്മമാര്‍ അറിയിച്ചു.
കുഞ്ഞുങ്ങളോടൊപ്പം പുതുവത്സരാഘോഷത്തില്‍ പങ്കെടുക്കുകയും പാടിയും നൃത്തം ചെയ്തും മിമിക്രി കാട്ടിയും, കേക്ക് മുറിച്ചും അമ്മമാര്‍ സന്തോഷം പങ്കിടുകയും ചെയ്തു. അധ്യാപിക സിന്ധു ബലരാമന് അധ്യക്ഷയായി. ഗാന്ധിഭവന് സ്നേഹവീട് ഡയരക്ടര്‍ മുഹമ്മദ് ഷമീര്‍, സ്കൂള്‍ നിര്‍മാണ കമ്മിറ്റി സെക്രട്ടറി രാംകുമാര്‍, ഹരികുമാര്‍ അനൂപ്, അധ്യാപകരായ മുഹമ്മദ് മുനീര്‍, സൗമ്യ ശശിധരന്, സ്മിത, രമ്യ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."