മലമ്പനി മാസാചരണം
മലപ്പുറം:എല്ലാ വര്‍ഷവും ജൂണില്‍ നടക്കുന്ന ദേശീയ മലമ്പനി മാസാചരണത്തിനു തുടക്കമായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. രാജ്യത്തെ പ്രധാന പൊതുജനാരോഗ്യപ്രശ്നങ്ങളില്‍ ഒന്നായ മലമ്പനിയെപ്പറ്റി പൊതുജനങ്ങളില്‍ അവബോധം ഉണ്ടണ്ടാക്കുന്നതിനാണിത്. കേരളം മലമ്പനി രഹിത സംസ്ഥാനമായി അര നൂറ്റാണ്ടണ്ട് മുമ്പ് മാറിയിട്ടുണ്ടെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ താമസിച്ച് തിരിച്ചത്തെുന്നവരിലും അവിടെ നിന്ന് ജോലിക്ക് വരുന്നവരിലും രോഗം ഉണ്ടാവാറുണ്ടണ്ട്. ഇത്തരം തദ്ദേശീയ മലമ്പനിയുടെ ഏഴ് കേസുകളാണ് കഴിഞ്ഞ വര്‍ഷം ജില്ലയില്‍ റിപോര്‍ട്ട് ചെയ്തത്.
ഇതര സംസ്ഥാന തൊഴിലാളികളില്‍ വ്യാപകമായി മലമ്പനി രോഗാണുക്കള്‍ കണ്ടത്തെിയതിനാല്‍ ജാഗ്രത പാലിക്കണം. മാസാചരണത്തോടനുബന്ധിച്ച് സെമിനാര്‍, ബോധവല്‍ക്കരണ ക്ളാസ്, അയല്‍ക്കൂട്ട ക്ളാസ്, ജാഗ്രത യോഗം, ക്വിസ് മത്സരം, പരിശോധന ക്യാമ്പ്, പ്രതിജ്ഞ ചൊല്ലല്‍, നഴ്സുമാര്‍ക്ക് പരിശീലനം തുടങ്ങിയ പരിപാടികള്‍ സ്കൂള്‍, വാര്‍ഡ്, പി.എച്ച്.സി, പഞ്ചായത്ത്, ബ്ളോക്ക്, ജില്ലാ തലങ്ങളില്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഡി.എം.ഒ പറഞ്ഞു. ഡപ്യൂട്ടി ഡി.എം.ഒ ഡോ. ഷിബുലാല്‍, ജില്ലാ മലേറിയ ഓഫിസര്‍ ബി.എസ് അനില്‍കുമാര്‍, മാസ് മീഡിയ ഓഫിസര്‍ എം. ഗോപാലന്, എം. വേലായുധന് എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."