ദേശീയ ഊര്‍ജ പരിശീലന കേന്ദ്രം: നിര്‍മാണം അവസാന ഘട്ടത്തില്‍
പൂച്ചാക്കല്‍: കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിനു കീഴില്‍ പള്ളിപ്പുറം വ്യവസായ വികസന മേഖലയില്‍ വരുന്ന ദേശീയ ഊര്‍ജ പരിശീലന കേന്ദ്രത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്. ഏപ്രിലില്‍ ക്ലാസുകള്‍ തുടങ്ങും. കെ.സി. വേണുഗോപാല്‍ എം.പി കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ അനുവദിച്ച പദ്ധതി പ്രവര്‍ത്തനങ്ങള്‍ 2014ല്‍ ഫെബ്രുവരിയിലാണ് തുടങ്ങിയത്.
1.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ഇവിടെ10കെട്ടിടങ്ങള്‍ ഉണ്ടാകും. ഇതില്‍ ഭൂരിഭാഗത്തിന്റെയും നിര്‍മാണം പൂര്‍ത്തിയായി.ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടം,വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള താമസ കേന്ദ്രങ്ങള്‍, വര്‍ക് ഷോപ്പ്, ലാബുകള്‍,കോണ്‍ഫറന്‍സ് ഹാള്‍,ഓഡിറ്റോറിയം, കന്റീന്‍,ശുചിമുറികള്‍, ചുറ്റുമതില്‍, ഓടകള്‍ തുടങ്ങിയവയാണ് ഇവിടെ ഒരുക്കുന്നത്. 82 കോടി രൂപ ചെലവ് നിശ്ചയിച്ച പദ്ധതിയ്ക്ക് 87കോടി രൂപ ഇതുവരെ ചെലവായി. രാജ്യത്തെ10-ാ മത് ഊര്‍ജ പരിശീലന കേന്ദ്രമായി പള്ളിപ്പുറം ഗ്രാമത്തില്‍ വരുന്നത്. മറ്റുള്ളവയെല്ലാം കേരളത്തിനു വെളിയിലെ ഹൈടെക് സിറ്റികളിലാണുള്ളത്. ആധുനിക സാങ്കേതിക സംവിധാനങ്ങളോടെയും പ്രകൃതി സൗഹൃദവുമായാണ് കെട്ടിടങ്ങള്‍ പൂര്‍ത്തിയാകുന്നത്. ആദ്യ ബാച്ചാണ് ഏപ്രിലില്‍ തുടങ്ങുക.കോഴ്‌സുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച തീരുമാനങ്ങള്‍ ഉടനുണ്ടാകും. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയ്ക്കും പ്രാദേശിക വികസനത്തിനും ശക്തി പകരുന്ന തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ആകെ 13 കോഴ്‌സുകള്‍. വന്‍ തൊഴിലവസരങ്ങളുളള ഊര്‍ജ എന്‍ജിനീയറിങ് ഊര്‍ജ മാനേജ്‌മെന്റ് രംഗത്തെ വിവിധ ഡിപ്ലോമ, ബിരുദ ബിരുദാനന്തര കോഴ്‌സുകളാണ് ഇവിടെ വരുന്നത്. 4 പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍, പോസ്റ്റ് ഡിപ്ലോമ കോഴ്‌സുകള്‍, മീഡിയം ടേം കോഴ്‌സുകള്‍, ഇന്‍ഡക്ഷന്‍ പ്രോഗ്രാം,സിമുലേറ്റര്‍ ട്രെയിനിങ് എന്നിങ്ങനെ 13 കോഴ്‌സുകളുണ്ട്. ഊര്‍ജമേഖലയിലെ വിവിധ പരിക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ഇവിടെ സൗകര്യമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."