ഹരിപ്പാട് നഗരസഭയുടെ 110 പദ്ധതികള്‍ക്ക് ആസൂത്രണ സമിതിയുടെ അംഗീകാരം
ഹരിപ്പാട്: നഗരസഭയുടെ 110 പദ്ധതികള്‍ക്ക് ജില്ലാ ആസുത്രണ സമിതിയുടെ അംഗീകാരം. 6.48 കോടിയുടെ പദ്ധതികളാണുള്ളതെന്ന് ചെയര്‍പഴ്‌സണ്‍ വിജയമ്മ പുന്നൂര്‍മഠം, വൈസ് ചെയര്‍മാന്‍ കെ.എം രാജു എന്നിവര്‍ അറിയിച്ചു. താലൂക്ക് ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കായി 1.20 കോടി ചെലവില്‍ അഭയകേന്ദ്രം നിര്‍മിക്കും. ആശുപത്രിയിലെ ബ്ലഡ് സ്റ്റോറേജ് കേന്ദ്രത്തിന്റെ കെട്ടിടം നന്നാക്കും. പത്താം ക്ലാസ് കുട്ടികള്‍ക്ക് വാര്‍ഷിക പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് നടത്തുമ്പോള്‍ വൈകുന്നേരങ്ങളില്‍ ഭക്ഷണം നല്‍കും.നഗരസഭയുടെ വിവിധ വാര്‍ഡുകളിലെ റോഡുകളുടെ നിര്‍മാണത്തിനും പുനരുദ്ധാരണത്തിനുമായി 1.7 കോടി വിനിയോഗിക്കും. ഹരിപ്പാട് നഗരസഭയായെങ്കിലും പഴയ ഗ്രാമപ്പഞ്ചായത്ത് കെട്ടിടത്തിലാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. പുതിയ കെട്ടിടം നിര്‍മിക്കാന്‍ ബഹുവര്‍ഷ പദ്ധതിക്ക് രൂപം നല്‍കി. ആദ്യഘട്ടമായി ഒരുകോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. നെല്‍വിത്ത് സബ്‌സിഡിക്കായി എട്ടുലക്ഷം രൂപയും വനിതാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടവിളകൃഷിക്കായി 6.96 ലക്ഷം രൂപയും വിനിയോഗിക്കും. ഇളനീര്‍ ഉല്‍പാദനത്തിനും പദ്ധതിയുണ്ട്. 25 സെന്റില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍ക്കാണ് ഇളനീര്‍ ഉത്പാദനത്തിന് സഹായം നല്‍കുന്നത്. അടുക്കള മാലിന്യങ്ങളും ഉറവിട മാലിന്യങ്ങളും ഉപയോഗപ്പെടുത്തി മത്സ്യകൃഷിയും പച്ചക്കറി കൃഷിയും പ്രോത്സാഹിപ്പിക്കും. 50 ശതമാനം സബ്‌സിഡിയോടെയാണ് ഇത് നടപ്പിലാക്കുന്നത്. 10 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള ടാങ്കാണ് ഉപയോഗിക്കുന്നത്. ഒരു ടാങ്കിന് 30,000 രൂപ വേണ്ടിവരും.പാലിയേറ്റീവ് കെയര്‍, അന്നപൂര്‍ണ പദ്ധതി, വിദ്യാര്‍ഥിനികള്‍ക്കായി ഷീ പാഡ്, ബയോബിന്‍ തുടങ്ങിയ പദ്ധതികളും നടപ്പിലാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."