HOME
DETAILS
MAL
ദേശീയപാത: സമരസമിതി നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരേ പ്രതിഷേധ റാലി
backup
January 02 2019 | 07:01 AM
തേഞ്ഞിപ്പലം: എറണാകുളം ജില്ലയിലെ മൂത്തകുന്നത്ത് ദേശീയ പാത 45 മീറ്റര്‍ ചുങ്കപ്പാത പദ്ധതിക്കായി നടത്തിയ സ്ഥലമെടുപ്പ് സര്‍വേ തടസപ്പെടുത്തിയെന്നാരോപിച്ച് സംയുക്ത സമരസമിതി സംസ്ഥാന ചെയര്മാന് ഹാഷിം ചേന്ദമ്പള്ളി, എന്‍.എം പിയേഴ്സന് എന്നിവരുള്‍പ്പെടെ ഇരുനൂറോളം പേരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ചേളാരിയില്‍ പ്രതിഷേധ റാലി നടത്തി.
എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ മേഖലാ കമ്മിറ്റി നടത്തിയ റാലി ജില്ലാ ചെയര്മാന് അബുലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. പി.കെ പ്രദീപ് മേനോന് അധ്യക്ഷനായി. കടവത്ത് മൊയ്തീന് കുട്ടി, ടി.പി തിലകന്, എന്‍. കുഞ്ഞാലന്‍ ഹാജി, പി.എം ഹസന് ഹാജി, നൗഫല്‍ അരീതോട് സംസാരിച്ചു. റാലിക്ക് ഇല്യാസ് തലപ്പാറ, ഇര്‍ഷാദ് പടിക്കല്‍, ചാന്ത് അബൂബക്കര്‍ ,അധികാരി മുഹമ്മദ് കുട്ടി, തൗഫീഖ് പടിക്കല്‍, പി.വി.ആര് രഘു നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."