ഫ്രീ നെറ്റ്‌ഫ്ളിക്സിനായല്ല ഇന്ത്യന്‍ ജനാധിപത്യത്തിനായി 7787060606 ലേക്ക് മിസ്ഡ് കാള്‍ നല്‍കൂ- ബി.ജെ.പിയുടെ തട്ടിപ്പ് ക്യാംപയിന് ബദലുമായി വി ദ പീപ്പിള്‍
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് രാജ്യത്തെ ഭൂരിഭാഗവും അനുകൂലമെന്ന് കാണിക്കാന്‍ ബി.ജെ.പി നടത്തിയ തട്ടിപ്പു ക്യാംപെയിന് ബദലുമായി സോഷ്യല്‍ മീഡിയ. വീ ദ പിപ്പിള്‍ എന്ന കൂട്ടായ്മയാണ് ക്യാംപെയ്‌നുമായി രംഗത്തെത്തിയത്. നിയമത്തിന് വിയോജിപ്പുള്ളവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ മിസ്ഡ് കോള്‍ ക്യാംപെയ്‌നുമായാണ് ഇവര്‍ എത്തിയിരിക്കുന്നത്.
നോ ടു സി.എ.എ, നോ ടു എന്‍.പി.ആര്‍, നോ ടു നാഷണ്‍വൈഡ് എന്‍.ആര്‍.സി എന്ന ഹാഷ്ടാഗോടെയാണ് ക്യാംപെയ്ന്‍. 7787060606 എന്ന നമ്പറിലേക്കാണ് മിസ്ഡ് കോള്‍ അടിക്കേണ്ടത്.
ക്യാംപെയ്‌ന് വലിയ പിന്തുണയാണ് സോഷ്യല്‍മീഡിയില്‍ ലഭിക്കുന്നത്. സ്വരാജ് അഭിയാന്‍ നേതാവും അക്കാദമിക്കുമായ യോഗേന്ദ്ര യാദവ് ഉള്‍പെടെ പ്രമുഖര്‍ ക്യാംപെയ്‌നിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.
'ഫ്രീ നെറ്റ്ഫഌക്‌സുമില്ല, ഏകാന്തരായ സുഹൃത്തുക്കളുമില്ല സി.എ.എയ്ക്കും, എന്‍.ആര്‍.സിയ്ക്കും എന്‍.പി.ആറിനും എതിരുള്ളവര്‍ മാത്രം. നാം ഭാരത ജനത ഭിന്നിപ്പിക്കുന്നതും വിവേചനപരവുമായ പൗരത്വത്തിനെതിരെ മിസ്ഡ് കാള്‍ ക്യാംപയിന്‍ നടത്തുന്നു' അദ്ദേഹം ട്വീറ്റ് ചെയ്തു.
എന്‍.ആര്‍.സിക്കും എന്‍.പിആറിനുമെതിരെ മിസ്ഡ് കാള്‍ ചെയ്യൂ എന്ന് അദ്ദേഹം മറ്റൊരു ട്വീറ്റില്‍ ആവശ്യപ്പെടുന്നു. ഇക്കാര്യം ഷെയര്‍ ചെയ്യാനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
നേരത്തെ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും മിസ്ഡ് കോള്‍ ക്യാംപെയ്ന്‍ ആരംഭിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ ഭൂരിഭാഗം പേരും അനുകൂലിക്കുന്നു എന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഇത്. ഇതില്‍ നല്‍കിയിരുന്ന നമ്പര്‍ പോണ്‍ സൈറ്റുകളിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.
'സൗജന്യ നെറ്റ് ഫ്‌ളിക്‌സ് വേണമെന്നുണ്ടോ?, നഷ്ടപ്പെട്ട ഫോണ്‍ തിരിച്ചു പിടിക്കണോ?, എന്നെ ഇഷ്ടപ്പെട്ടെങ്കില്‍ വിളിക്കണമെന്ന് തോന്നുന്നുണ്ടോ?. തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം പൗരത്വ നിയമത്തെ പിന്തുണക്കാന്‍ ബി.ജെ.പി ദേശീയ നേതൃത്വം തയ്യാറാക്കിയ ടോള്‍ ഫ്രീ മ്പറാണ് കൊടുത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."