HOME
DETAILS
MAL
സഊദിയിൽ കോൺക്രീറ് സ്ളാബ് തകർന്നു ഒരാൾ മരിച്ചു; രണ്ടു ഏഷ്യൻ തൊഴിലാളികൾക്ക് പരിക്ക്
backup
January 05 2020 | 07:01 AM
റിയാദ്: സഊദിയിൽ ജോലിക്കിടെ കോണ്‍ക്രീറ്റ് സ്ളാബ് തകര്‍ന്ന് ഒരാള്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണപ്പെട്ടയാൾ അറബ് വംശജനാണ്. പരിക്കേറ്റ രണ്ടു പേർ ഏഷ്യൻ വംശജരാണെങ്കിലും ഏതു രാജ്യക്കാരാണെന്ന് വ്യക്തമല്ല. തബൂക്കിൽ മലിനജല കനാലിനായി കോൺക്രീറ്റ് പണിക്കിടെയാണ് അപകടം. ജോലി ചെയ്യുന്നതിനിടെ കോണ്‍ക്രീറ്റ് ബ്ലോക്ക് തകരുകയായിരുന്നു. പരിക്കേറ്റ തൊഴിലാളികളെ പരിക്കുകളോടെ സഊദി റെഡ് ക്രസന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും തബൂക് സിവില്‍ ഡിഫന്‍സ് മാധ്യമ വക്താവ് മേജര്‍ അബ്ദുല്‍ അസീസ് ബിന്‍ ഫര്ഹാന് അല്‍ ശമ്മരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."