തട്ടുകട അടച്ചുപൂട്ടാന്‍ പഞ്ചായത്ത് നോട്ടിസ് നല്കി
ചെറുപുഴ: പൊലിസ് സ്റ്റേഷന് മുന്നിലുള്ള തട്ടുകട അടച്ചുപൂട്ടണമെന്ന് കാണിച്ച് ചെറുപുഴ പഞ്ചായത്ത് സെക്രട്ടറി ഉടമക്ക് നോട്ടിസ് നല്കി. തട്ടുകടയില്‍ നിന്നുള്ള മലിനജലം സമീപവാസികള്‍ക്ക് ഗുരുതരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നോട്ടിസ് നല്‍കിയത്. കഴിഞ്ഞ എതാനും വര്‍ഷങ്ങളായി ഈ തട്ടുകടയില്‍ നിന്നുള്ള മാലിന്യങ്ങള്‍ തങ്ങളുടെ കിണറുകളിലും മുറ്റത്തും ഒഴുകിയെത്തുന്നുവെന്ന് കാണിച്ച് സമീപ വാസികള്‍ പഞ്ചായത്തിലും ആരോഗ്യവകുപ്പിനും ജില്ലാകലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് പരാതിക്കാരായ കുര്യന്‍പ്ലാക്കല്‍ വല്‍സമ്മ, പുത്തന്കളപ്പുര ഫിലോമിന എന്നിവര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം വലിയ തോതില്‍ മലിന ജലം ഇവരുടെ വീട്ടുമുറ്റത്തെത്തിയതിനെ തുടര്‍ന്ന് ഇവര്‍ നല്കിയ പരാതിയില്‍ പഞ്ചായത്ത് അധികൃതരും ആരോഗ്യ പ്രവര്‍ത്തകരും നടത്തിയ പരിശോധനയില്‍ തട്ടുകടയിലെ മാലിന്യങ്ങള്‍ സമീപവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുവെന്ന് മനസിലായതിന്റെ അടിസ്ഥാനത്തില്‍ തട്ടുകട അടച്ചുപൂട്ടാന്‍ ചെറുപുഴ പഞ്ചായത്ത് സെക്രട്ടറി തട്ടുകട ഉടമയ്ക്ക് നോട്ടിസ് നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."