പുതുവര്‍ഷ സന്ദേശം നല്കി മരണത്തിലേക്ക്
പയ്യന്നൂര്‍: പെരുമ്പ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയപാതയില്‍ വാഹനാപകടത്തില്‍ മരിച്ച പയ്യന്നൂര്‍ പൊലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ രഘുനാഥന് സഹപ്രവര്‍ത്തകരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഏറ്റവുമൊടവില്‍ കുറിച്ചിട്ട വാക്കുകള്‍ അറംപറ്റിയതുപോലെ. തിങ്കളാഴ്ച രാവിലെ സ്റ്റേഷനിലെ ജി.ഡി ചാര്‍ജ് ഏറ്റെടുത്ത രഘുനാഥന് ഇന്നലെ രാവിലെയാണ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയത്.
2018ലെ ഒടുവലിത്തെ ദിനമായ തിങ്കളാഴ്ച രാത്രി 8.45ന് രഘുനാഥന് സഹപ്രവര്‍ത്തകരുടെ വാട്സ് ആപ് ഗ്രൂപ്പില്‍ നല്കിയ സന്ദേശം ഇങ്ങനെ: 2018ലെ അവസാന ജി.ഡിയാകാന്‍ സാധിച്ചതില്‍ താന്‍ സന്തോഷിക്കുന്നു. എല്ലാവരുടെയും അനുഗ്രഹത്തോടെ സമ്പദ് സമൃദ്ധമായ പുതുവര്ഷത്തിലേക്കു പ്രവേശിക്കുകയാണെന്നും കുറിപ്പിലുണ്ട്.
കേക്ക് മുറിച്ച് നല്‍കിയും പടക്കംപൊട്ടിച്ചും പുതുവത്സരത്തെ വരവേല്‍ക്കാന്‍ രഘുനാഥന് ഏറെ ഉത്സാഹിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. വാട്സ് ആപില്‍ അയച്ച വാക്കുകള്‍ വായിച്ച സഹപ്രവര്‍ത്തകര്‍ക്ക് സഹിക്കാന്‍ പറ്റാത്തതിലും അപ്പുറമാണു രഘുനാഥന്റെ വേര്‍പാട്. പൊലിസ് സ്റ്റേഷനിലെ പൂന്തോട്ടമടക്കമുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും കിണര്‍ നിര്‍മിക്കാനും രഘുനാഥന് മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."