നൂതന രീതികള്‍ അവലംബിച്ചാല്‍ കൃഷി ലാഭകരമാകും: മുഖ്യമന്ത്രി
തൃശൂര്‍: നൂതനരീതികള്‍ അവലംബിച്ചാല്‍ ലാഭമുണ്ടാക്കാന്‍ കഴിയുന്ന മേഖലയാണ് കൃഷിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന കൃഷി വകുപ്പിന്റെ 'ജീവനി'നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം പദ്ധതി സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ വൈഗ 2020 വേദിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൃഷി നഷ്ടത്തിന്റേതായ കണക്കു പറയാനുള്ള മേഖലയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യമായി വലിയ പുരോഗതി നേടിയിട്ടും കാര്‍ഷികരീതിയില്‍ യാഥാസ്ഥിതിക രീതി വിട്ടുമാറാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. കൃഷിരീതിയില്‍ യാഥാസ്ഥിതികതയുടെ തടങ്കലിലാണ് നമ്മള്‍. കാര്‍ഷിക രംഗത്ത് സമൂല മാറ്റത്തിനുതകുന്ന നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്.നമ്മുടെ കാലാവസ്ഥയുടെ പ്രത്യേകതവച്ച് റെയിന്‍ ഷെല്‍ട്ടറുകള്‍ ഉപയോഗിച്ചുള്ള കൃഷി അവലംബിക്കാവുന്നതാണ്. ഓരോ വീട്ടിലും വേണ്ട ഭക്ഷ്യവസ്തുക്കള്‍ ഏതെന്ന് തിരിച്ചറിഞ്ഞ് അവ അവിടെതന്നെ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നതാണ് 'ജീവനി' പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."