HOME
DETAILS
MAL
മോതിരം വിരലില്‍ കുടുങ്ങി;ഒന്‍പത് വയസുകാരന് തുണയായി അഗ്നിശമന സേന
backup
January 02 2019 | 07:01 AM
തളിപ്പറമ്പ്: മോതിരം വിരലില്‍ കടുങ്ങി അവശനിലയിലായ ഒന്‍പത് വയസുകാരന് തുണയായി അഗ്നിശമന സേന. തിങ്കളാഴ്ച രാത്രിയിലാണ് വലതു കൈ വിരലിലിട്ട മോതിരം കുടുങ്ങി കോരന്‍പീടിക സ്വദേശിയായ കുട്ടി അവശനിലയിലായത്.
വിരല്‍ വീര്‍ത്ത് വേദനകൊണ്ട് പുളഞ്ഞ കുട്ടിയെ ബന്ധുക്കള്‍ ഉടന്‍ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചു. വിരല്‍ മരവിപ്പിച്ച് മോതിരം മുറിച്ചുമാറ്റാനുള്ള ശ്രമം പരാജയപ്പെട്ടതോടെ കുട്ടിയെ തളിപ്പറമ്പ് അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നു. ഇന്നലെ രാവിലെ സ്റ്റേഷനിലെത്തിച്ച് അഞ്ച് മിനുട്ടിനകം തന്നെ സ്റ്റേഷന് ഓഫിസര്‍ കെ.പി ബാലകൃഷ്ണണന്റെ നേതൃത്വത്തില്‍ മോതിരം നീക്കം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."