വനിതാ മതില്‍ അണിചേര്‍ന്നത് 6.25 ലക്ഷം പേര്‍
കണ്ണൂര്‍: വനിതാ മതിലില്‍ ജില്ലയില്‍ അണിചേര്‍ന്നത് 6.25 ലക്ഷം പേര്‍. ജില്ലാ അതിര്‍ത്തികളായ കാലിക്കടവ് മുതല്‍ മാഹി പൂഴിത്തല വരെയുള്ള 82 കിലോമീറ്റര്‍ ദൂരത്താണു മതില്‍ തീര്‍ത്തത്. ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്‌കൂള്‍-കോളജ് വിദ്യാര്‍ഥിനികള്‍, അങ്കണവാടി ജീവനക്കാര്‍, സര്‍വിസ് സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കാളികളായി. കണ്ണൂര്‍ കാല്‍ടെക്‌സ് ജങ്ഷനില്‍ പി.കെ ശ്രീമതി എം.പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുയോഗം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
മേയര്‍ ഇ.പി ലത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കലക്ടര്‍ മീര്‍ മുഹമ്മദലി, നിലമ്പൂര്‍ ആയിഷ, സയനോര ഫിലിപ്പ്, നേഹ ഫായിസ്, എന്‍. ഉഷ, മുന്‍മന്ത്രി കെ.പി മോഹനന്‍, എം.വി ഗോവിന്ദന്‍, കാസിം ഇരിക്കൂര്‍ സംസാരിച്ചു. ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമള, അന്തര്‍ദേശീയ ഫെന്‍സിങ് താരം റീഷ പുതുശ്ശേരി, ഒ.പി ഷീജ, പി. ജയരാജന്‍, ഡോ. വി. ശിവദാസന്‍, സി.എന്‍ ചന്ദ്രന്‍, പി. സന്തോഷ് കുമാര്‍, പി.പി ദിവാകരന്‍, ഇ.പി.ആര്‍ വേശാല, കരിവെള്ളൂര്‍ മുരളി, വെള്ളോറ രാജന്‍, എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, ഒ.കെ വിനീഷ്, കെ.പി അബ്ദുല്‍ ഖാദര്‍, ഇ.കെ പത്മനാഭന്‍, പി.കെ ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.കാലിക്കടവില്‍ വി.വി സരോജിനി ആദ്യകണ്ണിയും മാഹി പൂഴിത്തലയില്‍ നിഹാരിക എസ്. മോഹന്‍ അവസാനത്തെ കണ്ണിയുമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."