സഞ്ചാരികളുടെ പറുദീസയായി പേരാവൂര്‍
പേരാവൂര്‍: അരുവിക്കുഴി വെള്ളച്ചാട്ടവും പൂളക്കുറ്റിയും സഞ്ചാരികളുടെ പറുദീസയായി മാറുന്നു. പേരാവൂരില്‍നിന്ന് 16 കിലോമീറ്റര്‍ മാറിയുള്ള അരുവിക്കുഴിയില്‍ ദിനംപ്രതി നിരവധി സഞ്ചാരികളാണ് പ്രകൃതി മനോഹാരിത ആസ്വദിക്കാനെത്തുന്നത്.
സമുദ്ര നിരപ്പില്‍നിന്ന് ശരാശരി 1200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായി മാറി. ഗ്രാമീണതയുടെ ശാലീനതയും മലനിരകളുടെ കുളിരുമാണ് സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. പൂളക്കുറ്റി ഇരുപത്തിയെട്ടാം മൈല്‍ ഏലപ്പീടിക റോഡിലെ വൈകുന്നേരങ്ങളിലെ കോടമഞ്ഞും തണുപ്പും ക്ഷീണം മാറ്റാനും ഉന്മേഷം നല്‍കാനും ഉത്തമമെന്നാണ് ഇവിടെയെത്തുന്നവരുടെ അഭിപ്രായം. ഇവിടെ നിന്നുമുള്ള യാത്രയില്‍ പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഏലപ്പീടികയുടെ മനോഹരമായ ദൃശ്യഭംഗി ആസ്വദിക്കാം. ഏത് വേനല്‍ക്കാലത്തും വറ്റാത്ത സമൃദ്ധമായ നീരുറവയാണ് അരുവിക്കുഴി വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."