HOME
DETAILS

രാജസ്ഥാനിലെ ശിശുമരണം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്

  
backup
January 05 2020 | 08:01 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b6%e0%b4%bf%e0%b4%b6%e0%b5%81%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8%e0%b4%82

 


ജയ്പൂര്‍: രാജസ്ഥാനിലെ കോട്ട ജെ.കെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തുടര്‍ച്ചയായി കുട്ടികള്‍ മരിക്കുന്ന സംഭവത്തില്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസില്‍ ഭിന്നത. സംസ്ഥാനത്തെ അശോക് ഗെലോട്ട് സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റുതന്നെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്.
വിഷയത്തില്‍ സര്‍ക്കാരിന് അനുകമ്പയുള്ള സമീപനം വേണമെന്നാവശ്യപ്പെട്ട അദ്ദേഹം, ഇക്കാര്യത്തില്‍ മുന്‍ സര്‍ക്കാരിനെ പഴിചാരുന്നതു ശരിയായ നടപടിയല്ലെന്നും പറഞ്ഞു.
കുട്ടികളുടെ മരണം വിവാദമായ ഉടന്‍, മുന്‍ ബി.ജെ.പി സര്‍ക്കാരിന്റെ ഭരണകാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ അവിടെ മരണനിരക്ക് കുറഞ്ഞിരിക്കുകയാണെന്ന പ്രതികരണവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്തെത്തിയിരുന്നു.
ഈ നിലപാടിനെ തള്ളിയാണ് സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയിരിക്കുന്നത്.
ജനങ്ങള്‍ കോണ്‍ഗ്രസിനെ ഭരണത്തിനു തെരഞ്ഞെടുത്തത് അത്തരം ആരോപണങ്ങളുന്നയിക്കാനല്ലെന്നും അവര്‍ സര്‍ക്കാരില്‍നിന്നു സേവനമാണ് പ്രതീക്ഷിക്കുന്നതെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
ഇതിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. മരണപ്പെട്ട കുട്ടികളില്‍ ചിലരുടെ കുടുംബങ്ങളെയും അദ്ദേഹം സന്ദര്‍ശിച്ചു. നേരത്തെ, സംഭവം നടന്ന ആശുപത്രി സന്ദര്‍ശിക്കാനെത്തിയ മഹാരാഷ്ട്ര ആരോഗ്യമന്ത്രിക്ക് കാര്‍പറ്റ് വിരിച്ച് സ്വീകരണമൊരുക്കിയതും വിവാദമായിരുന്നു.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരിനോടും പാര്‍ട്ടി ഘടകത്തോടും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും വിശദീകരണം തേടിയിരുന്നു.
അമിത് ഷാ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ ഇതു വലിയ രാഷ്ട്രീയ വിവാദമാക്കി രംഗത്തെത്തുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  2 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  2 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  2 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  2 months ago