മുസിരിസ് പൈതൃക പദ്ധതിയില്‍ കൂട്ട പിരിച്ചുവിടല്‍; അധികൃതരുടെ നടപടിക്കെതിരേ പ്രതിഷേധ മതിലുമായി തൊഴിലാളികള്‍
കൊടുങ്ങല്ലൂര്‍: മുസിരിസ് പൈതൃക പദ്ധതിയില്‍ കൂട്ട പിരിച്ചുവിടല്‍. 72 ജീവനക്കാരെയാണ് ഫോണ്‍ മുഖേനയുള്ള അറിയിപ്പിലൂടെ പുറത്താക്കിയത്.
മുസിരിസ് പൈതൃക പദ്ധതിയുടെ കീഴില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു വന്നിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളെയാണ് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്.
എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനം മുഖേന കരാര്‍ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തൊഴിലാളികളെ പൈതൃക പദ്ധതിയില്‍ നിയമിച്ചത്.
അഞ്ച് വര്‍ഷമായി ജോലി ചെയ്തുവരുന്ന തൊഴിലാളികളെ പിരിച്ചുവിട്ട അധികൃതരുടെ നടപടിക്കെതിരേ തൊഴിലാളികള്‍ പ്രതിഷേധ മതില് തീര്‍ത്തു.
സ്ഥാപനവുമായുള്ള കരാര്‍ റദ്ദാക്കുകയും സി.പി.എം നേതാക്കള്‍ നിയന്ത്രിക്കുന്ന സഹകരണ സംഘത്തിന് തൊഴിലാളികളെ നല്‍കാനുള്ള കരാര്‍ നല്‍കുകയുമായിരുന്നെന്ന് പിരിച്ചുവിടപ്പെട്ടവര്‍ പറയുന്നു.
മുന്‍ എംപി കെ.പി ധനപാലന് പ്രതിഷേധ മതില് ഉദ്ഘാടനം ചെയ്തു. കെ.പി സുനില്‍ കുമാര്‍ അധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍ വി.എം ജോണി, കവിത മധു, കെ.കെ ചിത്രഭാനു, പി.യു സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."