HOME
DETAILS

തൃശൂര്‍-കാഞ്ഞാണി സംസ്ഥാനപാത; നിര്‍മാണം ഇഴയുന്നതില്‍ ഹൈക്കോടതി വിശദീകരണം തേടി

  
backup
January 02 2019 | 07:01 AM

%e0%b4%a4%e0%b5%83%e0%b4%b6%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%a3%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8

അന്തിക്കാട്: തൃശൂര്‍ - കാഞ്ഞാണി സംസ്ഥാന പാതയുടെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ വിശദീകരണം ബോധിപ്പിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തകര്‍ന്ന ഈ റോഡില്‍ അപകടങ്ങള്‍ നിത്യസംഭവമാണ്. റോഡ് നിര്‍മാണം അടിയന്തരമായി നടത്താന്‍ ആവശ്യപ്പെട് വര്‍ഗീസ് 2016ല്‍ നല്‍കിയ ഹരജിയില്‍ നിര്‍മാണം എത്രയും വേഗം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ഉദ്യോഗസ്ഥര്‍ പണി ആരംഭിച്ചിരുന്നില്ല.
ദുരന്തനിവാരണ നിയമപ്രകാരം റോഡ് നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കാനും അതുവരെ റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യപ്പെട്ട് ഡി.സി.സി സെക്രട്ടറി ഷാജി കോടങ്ങണ്ടത്ത് ജില്ലാ കലക്ടര്‍ക്ക് ഇക്കഴിഞ്ഞ ഒക്ടോബര്‍ 30ന് പരാതി നല്‍കിയിരുന്നു. റോഡ് നിര്‍മാണത്തിന്റെ നിലവിലെ അവസ്ഥയില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ പൊതുമരാമത്ത് വകപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയറോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
തുടര്‍ന്നാണ് ഷാജി കോടങ്കണ്ടത്ത് ഹൈക്കോടതിയെ സമീപിച്ചത്.ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയുടേതാണ് ഉത്തരവ്. തൃശൂര്‍ കുഞ്ഞാണി വാടാനപ്പിള്ളി റോഡിന് 33.6 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്.
2016 ലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഇതിനു പുറമെ പടിഞ്ഞാറെ കോട്ടമുതല്‍ എറവ് വരെയുള്ള റോഡ് വികസനത്തിന് 22 കോടി രൂപയുടെ സാങ്കേതിക അനുമതിയും ലഭിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago
No Image

ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍

Kerala
  •  2 months ago
No Image

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

Kerala
  •  2 months ago