കാരമുക്ക് സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം
അന്തിക്കാട്: കാരമുക്ക് സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ജീവനക്കാരന് മര്‍ദനമേറ്റു. സുരക്ഷാ ജീവനക്കാരനായ മാമ്പുള്ളി പ്രകാശനാണ്(55) മര്‍ദനത്തില്‍ പരുക്കേറ്റത്. ഇയാളെ ചാവക്കാട് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ബാങ്ക് തുറക്കാനെത്തിയപ്പോഴാണ് പ്രകാശന് മര്‍ദനമേറ്റത്. ഓഫിസ് ആവശ്യത്തിനായി മണ്ണെണ്ണ എടുക്കാനെത്തിയപ്പോള്‍ ഒരു സംഘം മര്‍ദിക്കുകയായിരുന്നുവെന്ന് ബാങ്ക് പ്രസിഡന്റ് ടി.ഐ.ചാക്കോ ആരോപിച്ചു. ഇതു സംബന്ധിച്ച് ബാങ്ക് അധികൃതരും സഹകരണ വകുപ്പ് വരണാധികാരിയും പൊലിസില്‍ പരാതി നല്കി.
അതേ സമയം ബാങ്ക് തുറന്നത് അനധികൃതമായി തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യാനാണെന്നാരോപിച്ച് കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തി.തുടര്‍ന്ന് ബാങ്ക് ജീവനക്കാരനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് വോട്ടെടുപ്പ് നടന്ന കണ്ടശാംകടവ് പ്രഫ.ജോസഫ് മുണ്ടശേരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് മാര്‍ച്ച് നടത്തി. എല്‍.ഡി.എഫ് നിയന്ത്രണത്തിലുള്ള ബാങ്കില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ബാങ്ക് ജീവനക്കാരനെ മര്‍ദിച്ചിട്ടില്ലെന്നും അനധികൃതമായി തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തടയുക മാത്രമാണ് ചെയ്തതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."