HOME
DETAILS

സിറിഞ്ചുമില്ല സൂചിയുമില്ല; ഇതും മെഡിക്കല്‍ കോളജോ?

  
backup
June 09 2016 | 09:06 AM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%81%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%b8%e0%b5%82%e0%b4%9a%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b4%bf%e0%b4%b2

മഞ്ചേരി: ജില്ലയില്‍ മഴക്കാല രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ പോലും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇഞ്ചക്ഷന്‍ നല്‍കാനുള്ള സിറിഞ്ചും സൂചിയും കിട്ടാകനി. ഇവ രണ്ടും രോഗികള്‍ വില നല്‍കി പുറത്തുനിന്നു വാങ്ങേണ്ട സ്ഥിതിയാണിപ്പോള്‍. പ്രതിമാസം രണ്ട് എം.എല്ലിന്റെ സിറിഞ്ച് 20,000 എണ്ണവും അഞ്ച് എം.എല്‍ സിറിഞ്ച് 30,000 എണ്ണവും 10 എം.എല്‍ 2000 എണ്ണവും മെഡിക്കല്‍ കോളജിലേക്ക് ആവശ്യമുണ്ട്. എന്നാല്‍ മെഡിക്കല്‍ കോളജില്‍ എത്തുന്നത് വളരെ കുറച്ചെണ്ണം മാത്രമാണ്. ദിവസങ്ങളായി വാര്‍ഡുകളില്‍ അഡ്മിറ്റ് ചെയ്ത് കിടക്കുന്നവരും അത്യാഹിത വിഭാഗത്തില്‍ എത്തുന്നവരും പുറത്തുനിന്നു പണം നല്‍കി വാങ്ങുകയാണ്. മെഡിക്കല്‍ കോളജില്‍ മിക്കവാറും മരുന്നും പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണ്. അവയ്‌ക്കൊപ്പം ഇപ്പോള്‍ സിറിഞ്ചും സൂചിയും വാങ്ങണമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. രോഗികളൊടൊപ്പം വരുന്നവര്‍ ഫാര്‍മസികളിലേക്ക് ഓടേണ്ട അവസ്ഥയാണ് എപ്പോഴും.
കഴിഞ്ഞ വര്‍ഷം 1,80,000 സൂചി ചെലവാകത്തതിനാല്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ കെ.എം.സി.എല്ലിനു തിരിച്ചുനല്‍കിയിരുന്നു. തിരിച്ചുനല്‍കിയതിനെത്തുടര്‍ന്നു സൂചി എത്തിയില്ല. സൂചിക്കും സിറിഞ്ചിനും ഇത്തവണ വലിയ ക്ഷാമം വന്നതെന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം.
മഴക്കാലമായതോടെ പകര്‍ച്ചവ്യാധികളും മറ്റു വിവിധ രീതിയിലുള്ള പനികളുമായി മെഡിക്കല്‍ കോളജിലെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ജില്ലയുടെ മലയോര മേഖലകളില്‍ നിന്നും നൂറുകണക്കിനു പാവപ്പെട്ട രോഗികളാണ് ഇത്തരത്തില്‍ ഇവിടെയെത്തുന്നത്. സ്വകാര്യ ആശുപത്രികള്‍ നടത്തുന്ന വലിയ രിതിയിലുള്ള ചൂഷണങ്ങളില്‍ നിന്നും മോചനം തേടി മെഡിക്കല്‍ കോളജിലെത്തുന്നവര്‍ക്കാവട്ടെ ഇവിടെയും രക്ഷയില്ലാത്ത സ്ഥിതിയാണിപ്പോള്‍ .
ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി വഴി ആര്‍.എസ്.ബി.വൈ ഫണ്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രതിമാസം എട്ടുലക്ഷത്തിനു മുകളില്‍ ലഭിക്കുന്നുണ്ട്. രോഗികള്‍ക്ക് സൗജന്യമായി നല്‍കേണ്ട വസ്തുക്കള്‍ പണം നല്‍കി വാങ്ങാന്‍ നിര്‍ദേശിക്കാതെ ലോക്കല്‍ പര്‍ച്ചേയ്‌സ് നടത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം .അതിനു നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ഇതിനകം ശക്തമായിട്ടുണ്ട് . രണ്ട് എം.എല്‍ സിറിഞ്ചിന് ആശുപത്രിയില്‍ തന്നെയുള്ള കാരുണ്യ ഫാര്‍മസിയില്‍ രണ്ടുരൂപയും അഞ്ച് എം.എല്‍ സിറിഞ്ചിന് മൂന്നുരൂപയും 10 എം.എല്‍ സിറിഞ്ചിന് അഞ്ചു രൂപയുമാണു വില. എന്നാല്‍ ആശുപത്രിക്ക് സമീപത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ യഥാക്രമം ആറ്, ഏഴ് രൂപ എന്നിങ്ങനെയാണു വില.
ആശുപത്രിയില്‍ ഇല്ലാത്തതിനാല്‍ പുറത്തുനിന്നുവാങ്ങാന്‍ നിര്‍ദേശിച്ചാല്‍ സ്വകാര്യ ഫാര്‍മസിയിലേക്കാണു രോഗികള്‍ പോകേണ്ടിവരുന്നത്. മെഡിക്കല്‍ കോളജ് കോമ്പൗണ്ടിനകത്ത് കാരുണ്യ ഫാര്‍മസി പ്രവര്‍ത്തിക്കുന്നതു പലര്‍ക്കും അറിയില്ല .
ഗുരുതരമായ അപകടങ്ങള്‍ പറ്റി രാത്രി സമയങ്ങളില്‍ മെഡിക്കല്‍ കോളജിലെത്തിയാലും ഗതികേടുതന്നെയാണ് . ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കേണ്ട അള്‍ട്രാസൗണ്ട് സ്‌കാനിംഗ് സംവിധാനം ഒ.പി സമയങ്ങളില്‍ മാത്രം പ്രവര്‍ത്തനം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇതുമൂലം ചെലവേറിയ ഇത്തരം ടെസ്റ്റുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കാന്‍ വിധിക്കപ്പെട്ടിരിക്കുകയാണു രോഗികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയില്‍ കോളജ് ജപ്തി ചെയ്യാനെത്തി ബാങ്ക്; പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍, നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Kerala
  •  23 days ago
No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  23 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  23 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  23 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  23 days ago
No Image

സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Kerala
  •  23 days ago
No Image

Career in Canada: കാനഡ നോക്കുന്നുണ്ടോ? 2025ല്‍ ഏറ്റവും ഡിമാന്റുള്ള ജോലികള്‍ ഇവയാണ്

Abroad-career
  •  23 days ago
No Image

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി പോളിങ് ശതമാനം; 70 കടന്ന ആശ്വാസത്തിൽ യു.ഡി.എഫ്  

Kerala
  •  23 days ago
No Image

വനിത സിവില്‍ പൊലിസ് ഓഫിസറെ എസ്‌ഐ പീഡിപ്പിച്ചു; വീട്ടിലെത്തിയും ഉപദ്രവിച്ച ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  23 days ago
No Image

അറ്റകുറ്റപ്പണികള്‍ക്കായി ഹാര്‍ബര്‍ പാലം ഇന്ന് അടയ്ക്കും

Kerala
  •  23 days ago