HOME
DETAILS

കോടയേറ്റ് കാടുകയറാം പൊന്‍മുടിക്ക്

  
backup
January 05 2020 | 12:01 PM

ponmudi-travel

 

കോടയും കാടും തേടി യാത്ര ചെയ്യുന്നവര്‍ക്ക് ഏറ്റവും എളുപ്പം എത്തിച്ചേരാന്‍ പറ്റിയ സഹ്യനിരകളാണ് പൊന്‍മുടിയിലേത്. തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് തൊളിക്കോട് വിതുര വഴി കല്ലാറിലെത്തി അവിടെനിന്ന് 22 ഹെയര്‍പിന്‍ വളവുകളും കഴിഞ്ഞ് പൊന്മുടിയുടെ ഉയരത്തിലെത്തുമ്പോള്‍ അവിടെ നമുക്കായി കാത്തുവച്ചിരിക്കുന്നത് പ്രകൃതിയുടെ വന്യമനോഹാരിതയാണ്. കടല്‍ നിരപ്പില്‍ നിന്ന് 610 മീറ്റര്‍ ഉയരെയുള്ള പൊന്മുടിയില്‍ നിമിഷനേരം കൊണ്ട് അടുത്തുനില്‍ക്കുന്ന കാഴ്ചപോലും മറച്ചുപൊതിയുന്ന മൂടല്‍മഞ്ഞും നോക്കെത്താ ദൂരത്തോളം പടര്‍ന്നുകിടക്കുന്ന സഹ്യസൗന്ദര്യവും നമുക്ക് സമ്മാനിക്കുന്നത് കാഴ്ചയുടെ ഒരു ഏഴാം സ്വര്‍ഗമാണ്.


പൊന്മുടിയിലെ കാഴ്ചകളേക്കാള്‍ സഞ്ചാരികളെ ഭ്രമിപ്പിക്കുന്നത് അവിടേക്കുള്ള യാത്രയാണ്. തിരുവനന്തപുരം നഗരത്തില്‍നിന്ന് നെടുമങ്ങാട് റൂട്ടിലാണ് പൊന്‍മുടിക്കുള്ള യാത്ര. ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ട് ഇടുങ്ങിയ റോഡുവഴിയുള്ള യാത്രയില്‍ കുന്നുകളുടെ സൗന്ദര്യവും നാട്ടിന്‍പുറങ്ങളുടെ ശാന്തതയും ആസ്വദിക്കാം. തിരുവനന്തപുരം ബസ് സ്റ്റാന്‍ഡില്‍നിന്ന് പകല്‍നേരത്ത് ഒരുമണിക്കൂര്‍ ഇടവിട്ട് പൊന്‍മുടിക്ക് ബസുണ്ട്. ഏകദേശം വിതുര ടൗണ്‍ കഴിയുമ്പോള്‍ മുതല്‍ ആരംഭിക്കും പ്രകൃതിയുടെ മുന്നൊരുക്കങ്ങള്‍. റോഡിന് സമാന്തരമായി ഒഴുകുന്ന വാമനപുരം നദിയുടെ തുടക്കമായ കല്ലാര്‍. ആ യാത്ര ചെന്നെത്തുക ഗോള്‍ഡന്‍ വാലിയെന്ന് യാത്രക്കാര്‍ വിളിക്കുന്ന പൊന്മുടിയുടെ ചുവട്ടിലാണ്.


അവിടെയിറങ്ങി മരംകോച്ചുന്ന തണുത്തവെള്ളത്തില്‍ ഒരു കുളി നടത്താം. കുടുംബത്തോടൊപ്പമാണ് വരുന്നതെങ്കില്‍ അവിടെയിരുന്ന് ആഹാരം കഴിക്കാം. പക്ഷേ പ്രത്യേകം ശ്രദ്ധിക്കുക, ആഹാരാവശിഷ്ടങ്ങളോ പ്ലാസ്റ്റിക്കോ ഒന്നും അവിടെ ഉപേക്ഷിക്കരുത്. ആ പ്രദേശം കണ്ടാല്‍ അത്തരത്തിലുള്ള വൃത്തിഹീനമായ പ്രവര്‍ത്തികളൊന്നും ചെയ്യാന്‍ തോന്നില്ല എന്നുള്ളതാണ് സത്യം.
അവിടെ നിന്നാണ് പൊന്മുടിയെന്ന സഞ്ചാരികളുടെ സ്വര്‍ഗത്തിലേക്കുള്ള യഥാര്‍ഥ യാത്ര ആരംഭിക്കുന്നത്. തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലൂടെ ഒരുവശം കൊക്കയും മറുവശം കുത്തുകയറ്റവുമായ റോഡിലൂടെയുള്ള യാത്ര കാഴ്ചകളുടെ പല വൈവിധ്യങ്ങളും കാട്ടിത്തരും. ഈ യാത്രയിലാണ് പൊന്‍മുടി യാത്രയുടെ വശ്യ സൗന്ദര്യമായ ഹെയര്‍പിന്‍ വളവുകള്‍. 22 ഹെയര്‍പിന്‍ വളവുകളാണ് പൊന്മുടിയുടെ മുകളിലെത്തുന്നതിന് മുന്‍പ് പിന്നിടേണ്ടത്.


ഏകദേശം മുക്കാല്‍ മണിക്കൂര്‍ യാത്രകൊണ്ട് നാം മുകളിലെത്തും. മുകളിലെത്തിക്കഴിഞ്ഞാല്‍ നട്ടുച്ചയ്ക്കും തണുപ്പ് ശരീരത്തെ മൂടുന്ന പൊന്മുടിയുടെ മാത്രം പ്രത്യേക കാലാവസ്ഥയാണ് നമ്മെ കാത്തിരിക്കുന്നത്. പ്രകൃതിയുടെ ചിത്രരചനാ പാടവം നിഗൂഢതയിലൊളിപ്പിച്ചുവച്ച പൊന്മുടിയുടെ സൗന്ദര്യം എത്രകണ്ടാലും മതിവരില്ല എന്നതാണ് സത്യം.


അറ്റം കൂര്‍ത്ത കുന്നുകളും പുല്‍മേടുകളും വനവുമൊക്കെയായി കാഴ്ചയുടെ ഒരു സദ്യതന്നെ പൊന്മുടി സഞ്ചാരികള്‍ക്കായി കരുതിവച്ചിട്ടുണ്ട്. പൊന്‍മുടിയിലെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് വിശാലമായ ടോപ്‌സ്റ്റേഷന്‍. മൂടല്‍മഞ്ഞിലൂടെ ടോപ്‌സ്റ്റേഷനിലേക്കുള്ള യാത്ര മറക്കാനാവാത്ത അനുഭവമായിരിക്കും. ടോപ്പ് സ്റ്റേഷനില്‍ എത്തിയാലോ, ചോലവനങ്ങളും പുല്‍മേടുകളും ചേര്‍ന്ന അവിസ്മരണീയമായ കാഴ്ചയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.


പൊന്‍മുടിയില്‍ ആദ്യം വിശ്രമസങ്കേതങ്ങള്‍ നിര്‍മിച്ചത് തിരുവിതാംകൂര്‍ രാജാക്കന്‍മാരാണ്. അന്ന് രാജകുടുംബത്തില്‍പെട്ടവര്‍ക്കേ ഇവിടെ താമസിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളു. ഇന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ തന്ത്രപ്രധാനകേന്ദ്രം കൂടിയാണ് ഈ പര്‍വതസങ്കേതം. അതുകൊണ്ടുതന്നെയാണ് സ്വകാര്യ ഉടമസ്ഥതയില്‍ ഹോട്ടലുകളോ റിസോര്‍ട്ടുകളോ പൊന്മുടിയിലില്ലാത്തതും.

തൊട്ടടുത്ത സഞ്ചാരകേന്ദ്രങ്ങള്‍

പൊന്‍മുടിയില്‍നിന്ന് തെക്കന്‍ പശ്ചിമഘട്ടത്തിലെ വരയാട്ടുമൊട്ട തുടങ്ങിയ ട്രക്കിങ് കേന്ദ്രങ്ങളിലേക്ക് പോകാനാകും. വരയാടുകള്‍ ധാരാളമുള്ള സ്ഥലമായ ഇവിടേക്ക് പൊന്‍മുടിയില്‍നിന്ന് മൂന്ന് മണിക്കൂര്‍ ട്രക്കിങ് മതി. നവംബര്‍ മുതല്‍ മെയ് വരെയുള്ള കാലമാണ് അനുയോജ്യം. വിതുരയില്‍നിന്ന് പൊന്‍മുടിക്കുള്ള വഴിയിലാണ് മീന്‍മുട്ടി വെള്ളച്ചാട്ടം. പ്രേതബംഗ്ലാവെന്നറിയപ്പെടുന്ന ബോണക്കാട് ബംഗ്ലാവും ഇതിനടുത്താണ്.

താമസിക്കാനിടമുണ്ട്

താമസം, ഭക്ഷണം എന്നിവയ്ക്ക് ടൂറിസം വകുപ്പ് ഗസ്റ്റ്ഹൗസുമായി 04722890230 എന്ന നമ്പരില്‍ ബന്ധപ്പെടാം. മുറി ബുക്ക് ചെയ്യാന്‍ ടൂറിസം ഭരണവിഭാഗം ഓഫീസ്, തിരുവനന്തപുരം, ഫോണ്‍: 04712327366 എന്ന വിലാസത്തിലും ബന്ധപ്പെടാം.

സമീപ റെയില്‍വേ സ്‌റ്റേഷന്‍: തിരുവനന്തപുരം 61 കി. മീ.
സമീപ വിമാനത്താവളം: തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഏകദേശം 67 കി.മീ.

സഞ്ചാര വഴി

തിരുവനന്തപുരം നഗരത്തില്‍ നിന്ന് സംസ്ഥാന പാത രണ്ടില്‍ (തിരുവനന്തപുരം നെടുമങ്ങാട് ചെങ്കോട്ട പാത) യാത്രചെയ്ത് നെടുമങ്ങാട് ചുള്ളിമാനൂര്‍ വിതുര തേവിയോട് വഴി ഗോള്‍ഡന്‍വാലി. അവിടെനിന്ന് 22 ഹെയര്‍പിന്‍ വളവുകള്‍ കഴിയുമ്പോള്‍ പൊന്മുടി എത്തും.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഇന്നുണ്ടാവുന്ന രണ്ടാമത്തെ ഭീകര ആക്രമണം

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  a month ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago