മേലാറ്റൂരിലേയ്ക്ക് ഡബ്ള്‍ സര്‍ക്യൂട്ട് ലൈന്‍ 2.95 കോടി ചെലവില്‍ പ്രവൃത്തി തുടങ്ങി
മലപ്പുറം: മേലാറ്റൂര്‍ 110 കെ.വി സബ്സ്റ്റേഷനിലേക്കുള്ള സിംഗിള്‍ സര്‍ക്യൂട്ട് ലൈന്‍ ഡബ്ള്‍ സര്‍ക്യൂട്ട് ലൈനാക്കി മാറ്റുന്ന പ്രവൃത്തി തുടങ്ങിയതായി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ (ട്രാന്സ്മിഷന്) അറിയിച്ചു. നിലവില്‍ മാലാപ്പറമ്പ് 220 കെ.വി സബ്സ്റ്റേഷനില്‍ നിന്ന് മലപ്പുറം 110 കെ.വി സബ്സ്റ്റേഷനിലേക്ക് ഒരു സര്‍ക്യൂട്ട് വഴിയാണ് മേലാറ്റൂര്‍ സബ്സ്റ്റേഷനില്‍ വൈദ്യുതി എത്തിക്കുന്നത്. രാമപുരം മുതല്‍ മേലാറ്റൂര്‍ വരെയുള്ള 21 കി.മീ ലൈനാണ് ഇരട്ടിപ്പിക്കുന്നത്. ഏകദേശം 2.95 കോടി രൂപ ചെലവുള്ള പ്രവൃത്തി രണ്ടു മാസംകൊണ്ട് തീര്‍ക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്. ലൈന്‍ നിര്‍മാണാവശ്യാര്‍ഥം മേലാറ്റൂര്‍ സബ്സ്റ്റേഷനിലേക്കുള്ള വൈദ്യുതി തടസപ്പെടുമ്പോള്‍ മഞ്ചേരി, വണ്ടൂര്‍ , കാളികാവ്, പെരിന്തല്‍മണ്ണ തുടങ്ങിയ സബ്സ്റ്റേഷനുകളിലെ 11 കെ.വി ഫീഡറുകള്‍ വഴി വൈദ്യുതി പുനക്രമീകരണം നടത്തും. നിലവില്‍ മേലാറ്റൂര്‍ സബ്സ്റ്റേഷനില്‍ നിന്നും വൈദ്യുതി എത്തിക്കുന്ന മേലാറ്റൂര്‍, കീഴാറ്റൂര്‍, എടപ്പറ്റ, പാണ്ടിക്കാട്, തുവൂര്‍, കരുവാരക്കുണ്ട്, വണ്ടൂര്‍, തിരുവാലി, പോരൂര്‍, കാളികാവ്, അമരമ്പലം പഞ്ചായത്തുകള്‍ക്ക് നേരിട്ട് പദ്ധതിയുടെ ഗുണം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."